ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശബരിമലയിലെ വാതില്പ്പാളികളില് പൂശിയത് താന്‍ സ്പോണ്സര് ചെയ്ത സ്വര്‍ണമെന്ന് ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്റെ മൊഴി.
ഇടപാടുകളില്‍ ദുരൂഹത കണ്ടെത്തിയതിനെ തുടര്‍ന്ന് രേഖകള്‍ പിടിച്ചെടുത്തെന്നും സൂചന.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന് പോറ്റി അറസ്റ്റില്‍. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഉണ്ണികൃഷ്ണന് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ചെന്നൈയിലെത്തിച്ചത് ചെമ്പുപാളികളാണെന്ന് പറയാന്‍ ആവശ്യപ്പെട്ടത് ഉണ്ണികൃഷ്ണന് പോറ്റിയാണെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് വിശദീകരണം നല്കി.
2019ല്‍ പോറ്റി അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വര്‍ണപ്പാളി തന്നെയെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി.