kerala
പത്തനംതിട്ടയില്‍ ചായക്കടയില്‍ സ്ഫോടനം; ഒരാളുടെ കൈപ്പത്തി അറ്റുപോയി, നിരവധിപ്പേര്‍ക്ക് പരിക്ക്
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പത്തനംത്തിട്ട ആനിക്കാട് ചായക്കടയില്‍ സഫോടനം.ഇന്ന് രാവിലെയോടെയാണ് സംഭവം.അപകടത്തില്‍ ഒരാളുടെ കൈപത്തി അറ്റുപോകുകയും ആറ് പേര്‍ക്ക് പരിക്കേറ്റതായും വിവരം ലഭിക്കുന്നു.
പാറപൊട്ടിക്കാന്‍ സൂക്ഷിച്ച സഫോടകവസ്തു പൊട്ടിതെറിച്ചാണ് അപകടം.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
kerala
ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞ കഞ്ചാവ് കൊണ്ടു പോകുന്നതിനിടയില്‍ യുവതി പിടിയില്‍
ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാര്‍ സിങ് (24)നെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്.
കൊച്ചി: ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞ കഞ്ചാവ് കൊണ്ടു പോകുന്നതിനിടയില്‍ യുവതി പിടിയില്‍. ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാര്‍ സിങ് (24)നെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നെടുവന്നൂരാണ് സംഭവം.
ട്രെയിനില്‍ നിന്നും പൊതികള്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് പൊതികള്‍ ശേഖരിച്ച് പോകുന്ന യുവതിയെ കണ്ടത്. യുവതിയുടെ ബാഗില്‍ നാല് പൊതികളിലായി എട്ട് കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്.
റെയില്‍വേ സ്റ്റേഷനുകളില്‍ പൊലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് കടത്തുകാര്‍ പുതിയന്ത്രം പരീക്ഷിച്ചത്. ആളൊഴിഞ്ഞ സ്ഥലം നേരത്തെ കണ്ടു വയ്ക്കും. തീവണ്ടിയില്‍ കൊണ്ടുവരുന്ന കഞ്ചാവ് ആ ഭാഗത്ത് എത്തുമ്പോള്‍ പുറത്തേക്ക് എറിയും. അവിടെ കാത്തു നില്‍ക്കുന ആളുകള്‍ കഞ്ചാവുമായി സ്ഥലം വിടും.
kerala
പാലക്കാട് നിന്ന് കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി
കക്കടത്ത് മഠത്തില്‍ സുബ്രഹ്‌മണ്യനാണ് മരിച്ചത്
പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന കക്കടത്ത് മഠത്തില്‍ സുബ്രഹ്‌മണ്യനാണ് മരിച്ചത്. ശനിയാഴ്ച ഉച്ച മുതലായിരുന്നു സുബ്രഹ്‌മണ്യനെ കാണാതായത്. പട്ടാമ്പി വീരമണിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പട്ടാമ്പി പൊലീസ് അന്വേഷണം ആരംഭിച്ചു.
kerala
തെക്കന്‍ തദ്ദേശപ്പോര്; ആവേശക്കൊടുമുടിയേറി കലാശക്കൊട്ട്, പരസ്യപ്രചാരണം അവസാനിച്ചു
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്.
ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് ആവേശം നിറഞ്ഞ കലാശക്കൊട്ടോടുകൂടി അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ കലാശക്കൊട്ടിന് നേതൃത്വം നല്‍കി. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് അവസാനിച്ചത്. നാളെ നിശബ്ദ പ്രചാരണത്തിനു ശേഷം 9നാണ് വോട്ടെടുപ്പ്.
കൊട്ടിക്കലാശം നടന്ന ജില്ലകളില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ പൊലീസിനെ നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലാണ് ചൊവ്വാഴ്ച്ച ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുക. ബാക്കി കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് വോട്ടെടുപ്പ്. ഒന്‍പതിന് പരസ്യപ്രചാരണം അവസാനിക്കും.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health1 day agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news1 day agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
india2 days agoബാബരി: മായാത്ത ഓര്‍മകള്‍
-
news1 day agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News1 day agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു

