കോവിഡ് വാകസിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തളളി.ഹരജിക്കാരന് 1 ലക്ഷം രൂപ പിഴയും ചുമത്തി.

ഇത് പൊതുതാല്‍പര്യമല്ല,മറിച്ച് രാഷ്ട്രീയതാല്‍പര്യമാണ്, പ്രശ്‌സതിയാണ് ഹര്‍ജിക്ക് പിന്നിലെന്നും കോടതി പറഞ്ഞു.

പണം നല്‍കി സ്വകാര്യ ആശുപത്രിയില്‍ വാകസിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റില്‍ പോലും പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് മൗലികവകാശ ലംഘനമാണ് എന്ന് ചൂണ്ടികാട്ടിയായിരുന്നു ഹര്‍ജി.കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റര്‍ മ്യാലിപ്പറമ്പിലാണ് ഹരജി നല്‍കിയത്.