ത്രീസ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാനുള്ള ഇടതു സര്‍ക്കാരിന്റെ മദ്യ നയത്തില്‍ കടുത്ത വിമര്‍ശനവുമായി കത്തോലിക്കാ സഭ രംഗത്ത്. ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരായ ജനമനസ് പ്രകടമാക്കുമെന്ന് താമരശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധ സമിതിയുടെ അധ്യക്ഷനുമായ റെമിജിയോസ് ഇഞ്ചനാനിയില്‍.

പ്രകടന പത്രികയോടെങ്കിലും ആത്മാര്‍ത്ഥ വേണം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മദ്യനയം സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
മദ്യനയം മറ്റൊരു ഓഖി ദുരന്തമാണ്. മുഖ്യമന്ത്രി പാവങ്ങളുടെ രക്തമുറ്റുകയാണ്. ഇതു ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ചെങ്ങന്നൂരില്‍ കാണാമെന്ന് കത്തോലിക്കാ സഭ ഇടതു പക്ഷത്തെ വെല്ലുവിളിച്ചു.
സര്‍ക്കാരിന് ധാര്‍മ്മികതയില്ല. മദ്യക്കച്ചവടം തിരിച്ചു കൊണ്ടുവന്നത് സിപിഐയുടെ സമ്മര്‍ദം കാരണമാണ്. ഏപ്രില്‍ രണ്ടിന് സഭ പ്രക്ഷോഭം നടത്തുമെന്നും ബിഷപ്പ് റെമിജിയോസ് വ്യക്തമാക്കി.