കൊച്ചി: അര മണിക്കൂർ ഇടവേളയിൽ 83 വയസ്സുകാരിക്ക് രണ്ട് ഡോസ് നൽകിയതായി പരാതി. ഇന്നലെ ഉച്ചയോടെ എറണാകുളം ശ്രീമൂലനഗരം സർക്കാർ ആശുപത്രിക്കെതിരെയാണ് ആരോപണം.

രണ്ടാം ഡോസ് എടുക്കാനായി എത്തിയ 83 കാരിക്ക് ആദ്യം രണ്ടാം ഡോസ് നൽകുകയും അരമണിക്കൂർ വിശ്രമത്തിനുശേഷം ചെരിപ്പ് ധരിക്കാൻ ആയി അകത്തുകയറിയ 83 കാരിക്ക് വീണ്ടും കുത്തിവെപ്പ് നടത്തുകയായിരുന്നു. വാക്സിൻ ലഭിച്ചതായി പറഞ്ഞെങ്കിലും ചെവി കൊള്ളാതെ വാക്സിൻ നൽകുകയായിരുന്നു.

ചെറിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടങ്കിലും മറ്റു പ്രശ്നങ്ങളില്ലാത്തതിനാൽ പരാതി നൽകിയിട്ടില്ല.