മോഫിയയുടെ അത്മഹത്ത്യയില്‍ പ്രതികളെ വരുന്ന വ്യാഴാഴ്ച വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പ്രതിയായ ഭര്‍ത്താവ് സുഹൈലിന്റെ മാതാവിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ രേഖകകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

കേസിന് ആസ്പതമാക്കി കഴിഞ്ഞ ദിവസം മോഫിയയുടെ സഹപാഠികളുടെ മൊഴി അന്വേഷണസംഘം എടുത്തിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് നേരിട്ട അനുഭവങ്ങള്‍ സഹപാഠികളുമായി മോഫിയ പങ്കുവെച്ചത്തിനെ തുടര്‍ന്നാണ് സഹപാഠികളുടെ മൊഴിയെടുത്തത്.
കഴിഞ്ഞദിവസം മോഫിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ഡോക്ടറുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.