കമ്യൂണിസ്റ്റുകാരുടെ പാര്‍ട്ടി പ്രവര്‍ത്തനം പണത്തിനു വേണ്ടിയാണെന്ന ആക്ഷേപമയുര്‍ത്തി പാര്‍ട്ടി വിട്ട് സി.പി.എം നേതാവ്. സി.പി.എമ്മില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി കവളങ്ങാട് മുന്‍ ഏരിയ സെക്രട്ടറി പിഎന്‍ ബാലകൃഷ്ണനാണ് പാര്‍ട്ടി വിട്ടത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇരുന്ന വേദിയില്‍ തീരുമാനം അറിയിച്ച ശേഷം ജില്ലാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. അംഗത്വത്തില്‍ നിന്ന് നീക്കണമെന്നും അദ്ദേഹം പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. സി.പി.എമ്മിലെ രാഷ്ട്രീയ പ്രവര്‍ത്തനം പണത്തിന് വേണ്ടിയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഗോപി കോട്ടമുറിക്കലിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. പ്രയാധിക്യമാണെന്ന് ചൂണ്ടിക്കാട്ടി കെ.എം സുധാകരനെയും ഒഴിവാക്കി.