kerala
ഓടിക്കൊണ്ടിരിക്കെ തീവണ്ടിയുടെ എഞ്ചിനും ബോഗിയും വേര്‍പ്പെട്ടു
ഇതേ തുടര്‍ന്ന് ട്രെയിന്‍ സ്റ്റേഷന് സമീപം അരമണിക്കൂര്‍ നിര്‍ത്തിയിട്ടു.

തൃശൂര്‍: ഓടികൊണ്ടിരിക്കെ തൃശൂരില്‍ നിസാമുദ്ദീന്‍ എക്സ്പ്രസിന്റെ എഞ്ചിനും ബോഗിയും വേര്‍പ്പെട്ടു. പൂങ്കുന്നം സ്റ്റേഷനടുത്ത് വച്ചാണ് കപ്ലിംഗ് വേര്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് ട്രെയിന്‍ സ്റ്റേഷന് സമീപം അരമണിക്കൂര്‍ നിര്‍ത്തിയിട്ടു.
എറണാകുളത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന്റെ കപ്ലിംഗാണ് വേര്‍പ്പെട്ടത്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 760 രൂപ വര്‍ധിച്ചതോടെ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില പവന്റെ വില 75,040 രൂപയായി. ഗ്രാമിന്റെ വില 85 രൂപയാണ് വര്‍ധിച്ചത്. 9380 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്.
കഴിഞ്ഞ ദിവസം പവന് 840 രൂപ വര്‍ധിച്ച് 74280 രൂപയില്‍ എത്തിയിരുന്നു.
കഴിഞ്ഞ മാസം 14നായിരുന്നു എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം എത്തിയത്. 9,320 രൂപയായിരുന്നു അന്ന് ഗ്രാമിന്. 18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 7615 രൂപയായി. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 123 രൂപയാണ്.
നിലവില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.
kerala
കുടുംബത്തിന്റെ ആവശ്യപ്രകാരം വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും.

ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്മോര്‍ട്ടം ചെയ്യാനൊരുങ്ങുന്നത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും നാട്ടിലെത്തിയിട്ടുണ്ട്. നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വരും ദിവസങ്ങളില്‍ തുടര്‍നടപടികള്‍ ഉണ്ടായേക്കും.
ഈ മാസം എട്ടിനാണ് വിപഞ്ചികയെയും ഒന്നര വയസുള്ള മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ദിവസങ്ങള്‍ക്ക് മുമ്പ് ദുബായില്‍ സംസ്കരിച്ചിരുന്നു.
kerala
പണം നല്‍കിയില്ല; കോഴിക്കോട് മധ്യവയസ്കനെ ലഹരിസംഘം ആക്രമിച്ചു
തലക്കും മുഖത്തുമായി 20ല്‍ അധികം സ്റ്റിച്ച് ഉണ്ട്.

കോഴിക്കോട് കൊയിലാണ്ടിയില്‍ പണം നല്‍കാത്തതിന് മധ്യവയസ്കനെ ലഹരിസംഘം ആക്രമിച്ചു. കാവുംവട്ടം സ്വദേശി കെ. ഇസ്മായീലിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ല് ഉപയോഗിച്ച് മുഖത്തും തലക്കും അടിക്കുകയായിരുന്നു. തലക്കും മുഖത്തുമായി 20ല്‍ അധികം സ്റ്റിച്ച് ഉണ്ട്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തില്‍ വെച്ച് രാത്രിയിലായിരുന്നു ആക്രമണം.
മരണവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന കെ. ഇസ്മയിലിനോട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തിന് ചുവട്ടിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ പണം ചോദിച്ചു. ഇസ്മായില്‍ പണം കൊടുക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ ആക്രമിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
-
india2 days ago
നിമിഷപ്രിയ കേസ്: ‘മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം വ്യാപകമായി പണം പിരിച്ചു’; തലാലിന്റെ സഹോദരന്
-
kerala3 days ago
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍
-
kerala3 days ago
‘അഥവാ ഞാൻ ചത്താൽ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ട്,എന്റെ മോൾ ആത്മഹത്യ ചെയ്യില്ല ‘; അതുല്യയുടെ അമ്മ
-
GULF3 days ago
ഷാര്‍ജയില്‍ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
-
kerala3 days ago
വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
-
kerala3 days ago
‘നിര്‍ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്
-
kerala3 days ago
ജപ്തി ഭീഷണി; സ്കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്ലിം ലീഗ്
-
kerala3 days ago
കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു