കൊണ്ടോട്ടി: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വിമാന ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 4 മുതലാണ് സര്‍വീസ്. നെടുമ്പാശേരിയില്‍ നിന്നും സഊദി എയര്‍ലൈന്‍സ് ആണ് ഹജ്ജ് യാത്ര ഒരുക്കുന്നത്. ജൂണ്‍ 16 വരെ ആണ് സര്‍വ്വീസ്. 377 പേര്‍ക്കാണ് യാത്ര സൗകര്യം. കൊച്ചിയില്‍ നിന്നും മദീനയിലേക്കാണ് സര്‍വീസ്. നാലിന് രാവിലെ 9 മണിക്ക് ആദ്യ വിമാനം പുറപ്പെടും..5,6, 7, 9, 13,15 തിയ്യതികളില്‍ ഒരു സര്‍വീസ് ആണ് നടത്തുക. 8, 10, 14 തിയ്യതികളിലും രണ്ട് സര്‍വീസ് ഉണ്ടാവും. 12, 16 തിയതി കളില്‍ മൂന്ന് സര്‍വീസ് ഉണ്ടാവും. ചില ദിവസങ്ങളില്‍ രാത്രിയും സര്‍വീസ് ഉണ്ട്.

16 ന് രാത്രി 10.55 നാണ് അവസാന വിമാനം പുറപ്പെടുക. 5274 പേര്‍ക്കാണ് ഇത്തവണ അവസരം. ഇതില്‍ 70 ശതമാനവും സ്ത്രീ കളാണ്. 10,565 അപേക്ഷകളായിരുന്നു ഈ വര്‍ഷം കേരളത്തില്‍ ഉണ്ടായിരുന്നത്. ലക്ഷദ്വീപിനു പുറമെ ഇത്തവണ തമിഴ്‌നാട്ടില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരും നെടുമ്പാശ്ശേരി വഴിയാണ് പുറപ്പെടുക. ഇതുള്‍പ്പെടെ 7800 പേര്‍ നെടുമ്പാശേരി വഴി പുറപ്പെടും.