മുതിര്‍ന്ന നടിയും സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സനുമായ കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കൊച്ചിയിലെ ആശുപത്രിയില്‍ കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് ലളിതാ.തൃശ്ശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ വിദഗ്ധ ചികിത്സയ്ക്കു വേണ്ടിയാണ് കൊച്ചിയിലേക്ക് മാറ്റിയത്.