Connect with us

kerala

ലോറിയിൽ നിന്ന് പാറക്കഷണം ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

വെഞ്ഞാറമൂട് കിഴായിക്കോണത്തു പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിലാണ് അപകടമുണ്ടായത്.

Published

on

തിരുവനന്തപുരത്ത് ലോറിയിൽ നിന്ന് പാറക്കഷണം ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സാഹിദുൾ ഹഖ് (34) ആണ് മരിച്ചത്. വെഞ്ഞാറമൂട് കിഴായിക്കോണത്തു പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിലാണ് അപകടമുണ്ടായത്.

പൊട്ടിച്ച പാറ മറ്റൊരു ഭാഗത്തേക്ക് മാറ്റുന്നതിനായി ലോറിയിൽ കയറ്റിയിറക്കുന്നതിനിടെ പാറ കഷ്ണം തൊഴിലാളിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരുക്കേറ്റ തൊഴിലാളിയെ ഉടൻ തന്നെ വെഞ്ഞാറമുട് ഗോകുലം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെഞ്ഞാറമുട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

kerala

തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു

സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.

Published

on

പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.

ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്‌പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.

വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Continue Reading

kerala

കേരളത്തിലടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആര്‍ സമയപരിധി നീട്ടി

വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന്റെ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയമുണ്ട്.

Published

on

കേരളത്തില്‍ അടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആര്‍ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന്റെ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയമുണ്ട്. കരട് വോട്ടര്‍പട്ടിക ഡിസംബര്‍ 16നും, അന്തിമ പട്ടിക ഫെബ്രുവരി 14 നും പ്രസിദ്ധീകരിക്കും.

നേരത്തെ ഡിസംബര്‍ 4ന് എസ്‌ഐആര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതോടെ എസ്‌ഐആര്‍ സമയപരിധി നീട്ടണമെന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം ഭാഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് ധൃതി പിടിച്ച് എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കരുത് എന്നായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരാഴ്ച മാത്രം സമയം നീട്ടിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ഉത്തരവിറക്കിയത്.

എസ്‌ഐആറിനെതിരായ കേരളത്തിന്റെ ഹരജികള്‍ ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കാനിരിക്കയാണ് പുതിയ നീക്കം.നാളെക്കകമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. എസ്‌ഐആര്‍ ജോലിസമ്മര്‍ദം മൂലം കേരളത്തിലടക്കം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയപാര്‍ട്ടികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

 

Continue Reading

Trending