Connect with us

crime

മുസ്‌ലിംകള്‍ക്കെതിരെ അക്രമം തുടര്‍ന്ന് ഹിന്ദുത്വവാദികള്‍; മഹാരാഷ്ട്രയില്‍ മുസ്‌ലിം യുവാക്കളോട് ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു; നിരസിച്ചതോടെ കൂട്ടമായി മര്‍ദിച്ചു

യാതൊരു പ്രകോപനവും ഇല്ലാതിരിക്കെ ഇർഫാനരികിലേക്ക് ഓടിയെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘം യുവാവിനെ മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Published

on

മഹാരാഷ്ട്രയിൽ രണ്ടിടങ്ങളിലായി ഹിന്ദുത്വവാദികളുടെ ആക്രമണത്തിൽ മുസ്ലിം യുവാക്കൾക്ക് പരിക്ക്. പ്രഭാനി ശിവജി കോളേജ് പോളിടെക്നിക് വിദ്യാർഥി ഇർഫാൻ പത്താൻ(19), പഴ വ്യാപാരിയായ സയ്യദ് മുദഷീർ (18) എന്നിവർക്കാണ് പരിക്കേറ്റത്.

രാജ​ഗോപാലാചാരി ​പാർക്കിൽ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഇർഫാനെ സംഘം ആക്രമിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതിരിക്കെ ഇർഫാനരികിലേക്ക് ഓടിയെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘം യുവാവിനെ മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ആദ്യം സംഘം തന്റെ മുഖത്തടിച്ചെന്നും പിന്നാലെ ചവിട്ടുകയും മർദിക്കുകയുമായിരുന്നുവെന്ന് ഇർഫാൻ പറയുന്നു. മർദനത്തിനിടെ തന്നെ ജയ്ശ്രീറാം വിളിക്കാൻ സംഘം നിർബന്ധിച്ചെന്നും ഇത് നിരസിച്ചതോടെ മർദനം രൂക്ഷമായെന്നും ഇർഫാൻ കൂട്ടിച്ചേർത്തു.

ഇർഫാന്റെ സുഹൃത്തുക്കളായ മറ്റ് രണ്ട് പേരും പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനും ഇടപെട്ടതോടെയാണ് സംഘം മടങ്ങിയത്. സംഭവത്തിന് പിന്നാലെ ഭയന്ന താൻ പരാതി നൽകാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും ഇർഫാൻ പറയുന്നു. മർദിച്ചവരുടെ മുഖം ഓർമയില്ലെന്നും പാർക്കിലേക്ക് നടക്കുന്നതിനിടെ തന്റെ അയൽവാസിയായ അനികേത് എന്ന യുവാവ് തന്റെ പേരുൾപ്പെടെയുള്ള വിവരങ്ങൾ തിരക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇർഫാനെ ആക്രമിച്ചതിന് പിന്നാലെ സ്ഥലം വിട്ട സംഘം തന്നെയാണ് പഴക്കച്ചവടക്കാരനായ സയ്യദ് എന്ന യുവാവിനെയും മർദിച്ചത്. വഴിയരികിൽ കച്ചവടം നടത്തുകയായിരുന്ന യുവാവിനരികിലേക്ക് പാഞ്ഞെത്തിയ സംഘം യുവാവിന്റെ വണ്ടി മറിച്ചിടുകയും ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മർദിക്കുകയുമായിരുന്നു. സംഘത്തിന്റെ ആക്രമണത്തിൽ 23,000 രൂപയുടെ നഷ്ടമുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. വസ്മത് റോഡ് പ്രദേശത്ത് വ്യാപാരം നടത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സയ്യദ് കൂട്ടിച്ചേർത്തു.

crime

ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ

പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്

Published

on

കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.

ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.

Continue Reading

crime

കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ

Published

on

ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.

മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.

നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.

Continue Reading

crime

കണ്ണൂർ റെയില്‍വേ സ്‌റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ

Published

on

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.

ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അതിക്രമം.
Continue Reading

Trending