കൊച്ചിയില്‍ ആംബുലന്‍സിന്റെ വഴിമുടക്കിയ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. ആറുമാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. 7000 രൂപ പിഴയും ഈടാക്കി. യുവതിയോട് എറണാകുളം ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ആലുവയില്‍ നിന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ എറണാകുളത്തേക്ക് കൊണ്ടുപോയ ആംബുലന്‍സിനെയാണ് സ്‌കൂട്ടര്‍ യാത്രക്കാരി വഴുമുടക്കിയത്. കലൂര്‍ മെട്രോ സ്റ്റേഷന്‍ മുതല്‍ സിഗ്‌നല്‍ വരെ ആംബുലന്‍സിന് മുന്നില്‍ നിന്ന് വഴി മാറിാതെ യാത്ര തുരുകയായിരുന്നു.
കൈ അറ്റുപോയ രോഗിയുമായി കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനെ വഴി മുടക്കിയാണ് സ്‌കൂട്ടര്‍ യാത്രക്കാരി ബുദ്ധിമുട്ടുണ്ടാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. ആംബുലന്‍സിന്റെ മുന്‍ സീറ്റിലുണ്ടായിരുന്ന വ്യക്തിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സ് നിരന്തരം ഹോണ്‍ അടിച്ചിട്ടും സ്‌കൂട്ടര്‍ സൈഡ് ഒതുക്കിയില്ലെന്നായിരുന്നു പരാതി.