india
കോണ്‍ഗ്രസ് അധ്യക്ഷനെ നാളെ അറിയാം; വോട്ടെണ്ണല്‍ രാവിലെ 10 മുതല്‍
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള സംഘടനാ വോട്ടെടുപ്പ് പൂര്‍ത്തിയായത്.

കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ നാളെ അറിയാം.രാവിലെ പത്തു മണി മുതല്‍ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും.ഉച്ചയോടെ ഫലം പുറത്ത് വന്നേക്കും.എല്ലാ സംസ്ഥാനത്തെയും വോട്ടുകള്‍ ഒരുമിച്ച് വെച്ചാകും എണ്ണുക.കേരളത്തില്‍ നിന്നുള്ള ബാലറ്റ് പെട്ടികള്‍ ഇന്ന് ഡല്‍ഹിയിലെത്തും.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള സംഘടനാ വോട്ടെടുപ്പ് പൂര്‍ത്തിയായത്. 29 സംസ്ഥാനങ്ങളിലും ഒമ്പത് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി സജ്ജീകരിച്ച 65 ബൂത്തുകളിലായി നടന്ന വോട്ടെടുപ്പില്‍ 96 ശതമാനം പ്രതിനിധികള്‍ വോട്ടു രേഖപ്പെടുത്തി. ആകെയുള്ള 9900 വോട്ടര്‍മാരില്‍ 9500 പേരാണ് വോട്ടു രേഖപ്പെടുത്തിയതെന്നും തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും കോണ്‍ഗ്രസ് സെന്‍ട്രല്‍ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്മാന് മധുസൂദനന് മിസ്ത്രി പറഞ്ഞു.
കാലത്ത് 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാലു മണിക്ക് സമാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടക – ആന്ധ്രാ അതിര്‍ത്തിയിലെ ബെല്ലാരി സങ്കനക്കല്ലിലുള്ള ഭാരത് ജോഡോ യാത്രാ ക്യാമ്പ് സൈറ്റില്‍ സജ്ജീകരിച്ച പ്രത്യേക ബൂത്തിലുമാണ് വോട്ടു രേഖപ്പെടുത്തിയത്.പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ബെംഗളൂരുവിലും ശശി തരൂര്‍ തിരുവനന്തപുരത്തുമാണ് വോട്ടു ചെയ്തത്. മുതിര്‍ന്ന നേതാക്കളായ ജയറാം രമേശും പി ചിദംബരവും ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തു വോട്ടു രേഖപ്പെടുത്തി.
ഭാരത് ജോഡോ യാത്രികര്‍ക്ക് താമസിക്കാന്‍ ഏര്‍പ്പെടുത്തിയ കണ്ടെയ്നറുകളില്‍ ഒന്നിലാണ് പോളിങ് ബൂത്ത് സജ്ജീകരിച്ചിരുന്നത്. രാഹുല്‍ ഗാന്ധിയെക്കൂടാതെ 40ഓളം പേര് വെറെയും ഇവിടെ വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പ് ആരംഭിച്ചതു മുതല്‍ ഓരോ മണിക്കൂറിലും എ.ഐ.സി.സി ആസ്ഥാനത്തുനിന്ന് പോളിങ് നില പുറത്തുവിട്ടിരുന്നു.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളോ സംഘര്‍ഷങ്ങളോ ഉടലെടുത്തതായി വിവരമില്ലെന്ന് മിസ്ത്രി കൂട്ടിച്ചേര്‍ത്തു. സുതാര്യമായും നിഷ്പക്ഷമായുമാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിനു പിന്നാലെ രണ്ടു സ്ഥാനാര്‍ത്ഥികളും ആത്മവിശ്വാസം പ്രകടിപ്പിച്ചു രംഗത്തെത്തി. പാര്‍ട്ടി കേന്ദ്രങ്ങള്‍ അനായാസ വിജയം പ്രവചിക്കുന്നുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട്, വിജയം അനായാസമാണോ അല്ലയോ എന്ന് 19നല്ലേ അറിയൂ എന്നായിരുന്നു ഖാര്‍ഗേയുടെ മറുപടി. ഈ ഘട്ടത്തില്‍ താന്‍ അങ്ങനെ എന്തെങ്കിലും പറയുന്നത് വലിയ ഈഗോയായി കണക്കാക്കില്ലേയെന്നും എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. തനിക്ക് ആത്മവിശ്വാസമുണ്ടെന്നായിരുന്നു തിരുവനന്തപുരത്ത് ശശി തരൂരിന്റേയും പ്രതികരണം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവി അതിന്റെ പ്രവര്‍ത്തകരുടെ കൈകളിലാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഈ ദിവസത്തിനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലായിരുന്നുവെന്നായിരുന്നു മാധ്യമങ്ങളോടുള്ള സോണിയാ ഗാന്ധിയുടെ പ്രതികരണം.
india
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
26 വയസ്സുള്ള അര്മാന് എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്മാന് എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന് ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന് വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന് നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.
india
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യുപിയില്‍ സ്കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.
india
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.
കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
-
news3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
local3 days ago
എയ്റോസ്പേസ് നിർമ്മാണത്തിൽ നേട്ടവുമായി അമൃതയിലെ ഗവേഷക വിദ്യാർത്ഥി
-
kerala3 days ago
സുരക്ഷിതമായ ക്രോസ്സിംഗ്: വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസ് ബോധവല്‍ക്കരണം
-
india3 days ago
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന
-
india3 days ago
രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വീണ് വണങ്ങുന്നു; വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ്
-
kerala3 days ago
മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം’ സ്ഥാപനങ്ങള്‍ കത്തി നശിച്ചു