india
മണിപ്പൂര്‍ വിഷയം ഇന്നും സുപ്രിംകോടതി പരിഗണിക്കും
മണിപ്പൂര്‍ വിഷയം ഇന്ന് സുപ്രിംകോടതി പരിഗണിക്കും
മണിപ്പൂര്‍ വിഷയം ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സോമി സ്റ്റുഡന്റ്സ് ഫെഡറേഷന് മണിപ്പൂര്‍ സര്‍ക്കാരിനെതിരെ നല്കിയ ഹര്‍ജിയാണ് പരിഗണിക്കുക.
അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ അടിയന്തരമായി നടപടിയെടുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം. നടപടിയെടുക്കാന്‍ സര്‍ക്കാരിന് കുറച്ച് സമയം കൊടുക്കുകയാണെന്നും, ഇല്ലെങ്കില്‍ കോടതി നേരിട്ട് ഇടപെടുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി റോഡിലൂടെ നടത്തുകയും ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്ത വീഡിയോ കണ്ട് അസ്വസ്ഥരാണെന്ന് പറഞ്ഞ കോടതി സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ഭരണഘടനയുടെ ദയനീയ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ഡി.വൈ ചന്ദചൂഡ് പറഞ്ഞു.
സംഭവത്തില്‍, വീഡിയോ തെളിവാക്കി സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ഞങ്ങള്‍ സര്‍ക്കാരിന് കുറച്ച് സമയം നല്‍കും, ഈ കാര്യത്തില്‍ അവര്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ നടപടിയെടുക്കും. സര്‍ക്കാര്‍ കാര്യമായി ഇടപെടുകയും നടപടിയെടുക്കുകയും ചെയ്യേണ്ട സമയമാണ് ഇത്, ഭരണഘടനാപരമായി ഇത് അസ്വീകാര്യമാണ്- ചന്ദ്രചൂഡ് പറഞ്ഞു. സാമുദായിക സംഘര്‍ഷത്തിന് സ്ത്രീകളെ ഉപകരണമാക്കുകയാണെന്നും ഇത് ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റവാളികള്‍ക്കെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.ജൂലൈ 28 ന് വിഷയം വീണ്ടും പരിഗണിക്കും. രണ്ട് മാസത്തിലേറെയായി വംശീയ കലാപത്തിന്റെ ദുരനുഭവങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മണിപ്പൂരില്‍ നിന്ന് നടുക്കുന്ന അതിക്രൂരമായ ദൃശ്യങ്ങളാണ് ബുധനാഴ്ച പുറത്തുവന്നത്.
india
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്
india
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്
ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.
തമിഴ്നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.
തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.
india
ദലിത് സ്ത്രീയെ സ്കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ
ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം.
തമിഴ്നാട്ടിലെ തിരുപ്പൂരില്‍ സര്‍ക്കാര്‍ സ്കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്കൂളില്‍ പാചകം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ആറുപേര്‍ക്ക് കോടതി രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം. കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്‍ ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു.
35 പേരായിരുന്നു കേസില്‍ പ്രതികളായത്. ഇതില്‍ 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്‍ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്‍, എന്‍. ശക്തിവേല്‍, ആര്. ഷണ്മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
സ്കൂളില്‍ സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്കൂള്‍ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്‍ എന്നയാളാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചേവായുര്‍ പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 35 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

