Connect with us

kerala

കാലവര്‍ഷം കനത്തു; എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട്

ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

Published

on

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്രമായ മഴ കണക്കിലെടുത്ത് ഇന്ന് എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. ഇന്ന് 12 ജില്ലകള്‍ക്ക് മഴമുന്നറിയിപ്പ് നല്‍കി. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

 

kerala

വയനാട് ചീരാലില്‍ വീണ്ടും പുലിയിറങ്ങി

രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.

Published

on

വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാലില്‍ വീണ്ടും പുലിയിറങ്ങി. കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്തു നായയെ പുലി ആക്രമിച്ച് പകുതി ഭക്ഷിച്ച നിലയില്‍ വീടിനു സമീപത്തെ കൃഷിയിടത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഏറെ നാളായി ചീരാല്‍ മേഖലയില്‍ പുലിയുടെ ശല്യം രൂക്ഷമാണ്. രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.

Continue Reading

kerala

കൈക്കൂലിക്കേസ്; ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കേസില്‍ നേരിട്ട് പങ്കുള്ള മൂന്നു പേരെ നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു.

Published

on

കൈക്കൂലിക്കേസില്‍ കുറ്റാരോപിതനായ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് വിജിലന്‍സില്‍ നല്‍കിയ പരാതിയിലാണ് ശേഖര്‍ കുമാറിന് ഒന്നാം പ്രതിയാക്കി കേസെടുത്തത്.

കേസില്‍ നേരിട്ട് പങ്കുള്ള മൂന്നു പേരെ നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു. പരാതിക്കാരന്‍ തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എന്നായിരുന്നു ജാമ്യാപേക്ഷയില്‍ ശേഖര്‍ കുമാര്‍ പറഞ്ഞത്. അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്.

Continue Reading

kerala

കപ്പലപകടം; അകിറ്റെറ്റ 2 കപ്പലിന്റെ അറസ്റ്റ് നീട്ടി

സംസ്ഥാനം ആവശ്യപ്പെട്ട 9,531 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി.

Published

on

എംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട 9,531 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി. കെട്ടിവയ്ക്കാനാവുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കപ്പല്‍ കമ്പനിക്ക് കോടതി നിര്‍ദേശം നല്‍കി.

അതേസമയം, അകിറ്റെറ്റ 2 കപ്പലിന്റെ അറസ്റ്റ് ഒഴിവാക്കണമെന്ന കമ്പനി ആവശ്യം ഹൈക്കോടതി തള്ളി. സമുദ്ര പരിസ്ഥിതിക്ക് മലിനീകരണം സംഭവിച്ചുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കമ്പനിയുടെ മറുപടി ലഭിച്ച ശേഷം അറസ്റ്റ് ഒഴിവാക്കുന്നത് പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

9,531 കോടി രൂപ നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ മെഡിറ്ററേനീയന്‍ ഷിപ്പ് കമ്പനിക്കെതിരെ കോടതിയില്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് കോടതി അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി.

Continue Reading

Trending