Connect with us

india

കേന്ദ്ര മന്ത്രിസഭയിലെ ന്യൂനപക്ഷ വകുപ്പ് ഇല്ലാതാക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂനപക്ഷ ക്ഷേമത്തിനായി മാത്രം പ്രത്യേകം ഒരു മന്ത്രാലയത്തിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

Published

on

കേന്ദ്ര മന്ത്രിസഭയിലെ ന്യൂനപക്ഷ വകുപ്പ് ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ന്യൂനപക്ഷ വകുപ്പിനെ സാമൂഹിക നീതി ശാക്തീകരണ വകുപ്പിനു കീഴിലേക്ക് ലയിപ്പിക്കാനാണ് നീക്കം.

ന്യൂനപക്ഷ ക്ഷേമത്തിനായി മാത്രം പ്രത്യേകം ഒരു മന്ത്രാലയത്തിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. സാമൂഹിക നീതി ശാക്തീകരണ വകുപ്പുമായി ലയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

2006 ല്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച ന്യൂനപക്ഷ കാര്യ വകുപ്പ് 16 വര്‍ഷങ്ങള്‍ക്കു ശേഷം ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.രാജ്യത്തെ ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്തു ബുദ്ധ, സിഖ്, ജൈന വിഭാഗങ്ങള്‍ക്കായി പ്രത്യേകം ശ്രദ്ധ നല്‍കി പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ചു നടപ്പിലാക്കാനായിരുന്നു ന്യൂനപക്ഷ വകുപ്പ് വഴി യുപിഎ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.

ഈയിടെ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന മുക്താര്‍ അബ്ബാസ് നക്വി രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കി രാജി വെച്ചതിനു ശേഷം വകുപ്പിന് പുതിയ മന്ത്രിയെ നിയോഗിച്ചിരുന്നില്ല. പകരം വനിത ശിശുവികസന മന്ത്രികൂടിയായ സ്മൃതി ഇറാനിക്ക് പ്രത്യേക ചുമതല നല്‍കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിന് ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്.

india

കശ്മീര്‍ ഫയല്‍സിനെതിരെ തുറന്നടിച്ച് ഗോവ സിനിമാവേദി

കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഗോവമേളയില്‍ ചിത്രം ഉള്‍പെടുത്തിയത്.

Published

on

15 അന്താരാഷ്ട്ര സിനിമകളില്‍ കശ്മീര്‍ ഫയല്‍സ് ഉള്‍പെടുത്തിയതിനെതിരെ ഗോവഅന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ ജൂറി തലവന്റെ വിമര്‍ശനം. ചിത്രം മേളയിലുള്‍പെടുത്താന്‍ പാടില്ലായിരുന്നുവെന്ന് നാദവ് ലാപിഡ് തുറന്നടിച്ചു. മന്ത്രി അനുരാഗ് താക്കൂറിന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. കശ്മീരിലെ മുസ്‌ലിംകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രമാണിത്.

സമാപനയോഗത്തിലായിരുന്നു ചെയര്‍മാന്റെ വിമര്‍ശനം. 14 സിനിമകളും മികച്ച നിലവാരം പുലര്‍ത്തിയപ്പോള്‍ കശ്മീര്‍ ഫയല്‍സ് ഞങ്ങളെ ഞെട്ടിച്ചു- അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയാണ് മേള സമാപിച്ചത്. കശ്മീരികളുടെ 1990കളിലെ പലായനത്തെ അടിസ്ഥാനമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം സംഘപരിവാരം വലിയ ആഘോഷമാക്കിയിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഗോവമേളയില്‍ ചിത്രം ഉള്‍പെടുത്തിയത്.

Continue Reading

india

ഈജിപ്ത് പ്രസിഡന്റ് അല്‍സിസി അടുത്ത റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി

കമാല്ഡ അബ്ദുല്‍നാസറിന്റെ കാലത്ത് ശക്തിപ്പെട്ട ബന്ധമാണിത്.

Published

on

ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി അടുത്ത റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥിയാകും. ഇരുരാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിലാണ് ഈ തീരുമാനം. ആദ്യമായാണ് സിസി ഇന്ത്യയുടെ വിശിഷ്ടാതിഥിയായെത്തുന്നത്. കമാല്ഡ അബ്ദുല്‍നാസറിന്റെ കാലത്ത് ശക്തിപ്പെട്ട ബന്ധമാണിത്.

ജി-20 ഗ്രൂപ്പിലെ 19 അംഗങ്ങളിലൊന്നാണ് ഈജിപ്ത്. ഇന്ത്യയാണ് ഇപ്പോഴത്തെ ഗ്രൂപ്പിന്റെ തലപ്പത്ത്.

Continue Reading

india

മുസ്‌ലിം വിദ്യാര്‍ത്ഥിയെ ഭീകരവാദിയുമായി തുലനംചെയ്ത കോളജ് അധ്യാപകന് സസ്‌പെന്‍ഷന്‍

മുംബൈ ഭീകരാക്രമണത്തിലെ പ്രതി തൂക്കിലേറ്റപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശി അജ്മല്‍ കസബിനെയാണ് വിദ്യാര്‍ത്ഥിയോട് അധ്യാപകന്‍ ഉപമിച്ചത്.

Published

on

മുസ്‌ലിം വിദ്യാര്‍ത്ഥിയെ ഭീകരവാദിയുമായി തുലനംചെയ്ത കോളജ് അധ്യാപകന് സസ്‌പെന്‍ഷന്‍. ഉഡുപ്പി മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ ്‌സംഭവം. കഴിഞ്ഞയാഴ്ച നടന്ന സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നു.

നിന്റെ പേരെന്താണ്?

പേര് പറയുന്ന വിദ്യാര്‍ത്ഥി മുസ്‌ലിമാണെന്ന് അറിഞ്ഞതോടെ നിങ്ങള്‍ കസബിനെപോലെയാണെന്നായിരുന്നു അധ്യാപകന്റെ പരിഹാസം. നിങ്ങള്‍ക്ക് അതൊരു തമാശയായിരിക്കാം. എനിക്കങ്ങനെയല്ല. വിദ്യാര്‍ത്ഥി തിരിച്ചടിച്ചു. നിങ്ങള്‍ക്ക് എന്റെ മതത്തെ പരിഹസിക്കാം. എന്നാലത് എനിക്ക് അഭിമാനമാണെന്ന് വിദ്യാര്‍ത്ഥി വിശദീകരിക്കുന്നു. സംഭവം വിവാദമായതോടെയാണ് അധ്യാപകനെ മാനേജ്‌മെന്റ ്പിരിച്ചുവിട്ടത്. മുംബൈ ഭീകരാക്രമണത്തിലെ പ്രതി തൂക്കിലേറ്റപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശി അജ്മല്‍ കസബിനെയാണ് വിദ്യാര്‍ത്ഥിയോട് അധ്യാപകന്‍ ഉപമിച്ചത്.
നിങ്ങള്‍ എന്റെ മകനെപ്പോലെയാണെന്ന് പറഞ്ഞ് അധ്യാപകന്‍ വിഷയം തണുപ്പിക്കാന്‍ നോക്കിയപ്പോള്‍ മകനെ താങ്കള്‍ ഇങ്ങനെ വിളിക്കുമോ എന്ന് വിദ്യാര്‍ത്ഥി തിരിച്ചുചോദിക്കുന്നുമുണ്ട്.

Continue Reading

Trending