More
സൂപ്പര്‍ ഗോളുകള്‍; ഇന്ന് കേരളത്തിന് അതിജാഗ്രത

രണ്ട് സൂപ്പര്‍ ഗോളുകള്‍-അതായിരുന്നു ഇന്നലെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സമനില പോരാട്ടത്തിലെ ഹൈലൈറ്റ്‌സ്. ആദ്യ ഗോള്‍ സ്വന്തമാക്കിയ ചെന്നൈ താരം ജെജെയുടെ പക്വതയെയും ഗെയിം വീക്ഷണത്തെയും അഭിനന്ദിക്കണം.
പോയ സീസണില്‍ അരങ്ങ് തകര്‍ത്ത ജെജെ മൂന്നാം സീസണില്‍ ഇത് വരെ നിറം മങ്ങിയ പ്രകടനത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞില്ലെങ്കില്‍ ഇന്നലെ ബാലേവാടിയില്‍ അദ്ദേഹം നേടിയ ഗോള്‍ സുന്ദരമായിരുന്നു.
അപകടകരമല്ലാത്ത ഒരു പെനാല്‍ട്ടി ബോക്‌സ് റെയ്ഡിഡിനൊടുവില്‍ മുന്നോട്ട് നോക്കുമ്പോള്‍ ജെജെ കാണുന്നത് അഡ്വാന്‍സ് ചെയ്ത് നില്‍ക്കുന്ന ഗോള്‍ക്കീപ്പറെ… തിരക്കില്‍ പന്തടിച്ചാല്‍ ഇദലിനെ പോലെ ശക്തനായ ഗോള്‍ക്കീപ്പര്‍ക്ക് പന്ത് തടയാന്‍ പ്രയാസമില്ലെന്ന് മനസ്സിലാക്കി വലത് കാല് കൊണ്ട് മനോഹരമായ ഒരു പ്ലേസിംഗ് ഷോട്ട്- പന്തിനെ രക്ഷിക്കാന്‍ ഗോള്‍ക്കീപ്പര്‍ക്കായില്ല.
കളിയുടെ മര്‍മ്മമറിയുന്ന ഒരു താരത്തിന് മാത്രം സ്‌ക്കോര്‍ ചെയ്യാന്‍ കഴിയുന്ന ഈ ഗോള്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ പേരിലാണെന്നതും ശ്രദ്ധിക്കണം. മൂന്നാം സീസണില്‍ ജെജെയുടെ ആദ്യ ഗോള്‍ തന്നെ ഈ വിധമാവുമ്പോള്‍ അത് ആ താരത്തിനും ചെന്നൈക്കും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.
പൂനെയുടെ മറുപടി ഗോള്‍ സ്‌ക്കോര്‍ ചെയ്തത് മെക്‌സിക്കന്‍ താരം അനിബാള്‍ സന്തോറാ റോഡ്രിഗസ്. പെനാല്‍ട്ടി ബോക്‌സിന് സമീപത്ത് നിന്നും ലഭിച്ച ഫ്രീകിക്ക്. ആ സമയത്ത് മാത്രം സബ്സ്റ്റിറ്റിയൂട്ടായി മൈതാനത്ത് പ്രവേശിച്ച റോഡ്രിഗസ് ചെന്നൈയുടെ ജമൈക്കന്‍ ഗോള്‍ക്കീപ്പറുടെ പൊസിഷന്‍ മനസിലാക്കി പായിച്ച ആ ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയില്‍ തൊട്ടുരുമ്മി കയറിയ കാഴ്ച്ചയും ചേതോഹരമായിരുന്നു.
രണ്ട് ടീമുകളും വിടാനില്ലെന്ന മട്ടില്‍ കളിച്ച മല്‍സരത്തിന് അനുയോജ്യ ഫലമായിരുന്നു 1-1. ഇന്ന് ഗോവയില്‍ കേരളം കളിക്കുന്നു. ടേബിളില്‍ കേരളമിപ്പോള്‍ ഏഴാമതാണ്. ഗോവക്കാര്‍ ഫോമിലേക്ക് വന്നിരിക്കുന്നു. കഴിഞ്ഞ ദിവസം അവര്‍ മുംബൈയെ ഒരു ഗോളിന് കീഴടക്കിയിരുന്നു. സീക്കോയുടെ സംഘം സ്വന്തം മൈതാനത്ത് കളിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് അതിജാഗ്രത പാലിക്കേണ്ടി വരും.
kerala
‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’: മന്ത്രി അബ്ദുറഹ്‌മാന്‍

മെസി വിവാദത്തില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. അവര്‍ തമ്മിലാണ് കരാറെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.
india
ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
crime3 days ago
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി
-
kerala2 days ago
‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തു’; ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്
-
film2 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
india2 days ago
ബിഹാര്‍ ബിജെപി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപിച്ച് പ്രശാന്ത് കിഷോര്‍
-
india2 days ago
കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് സംശയം; യുപിയില്‍ മുസ്ലിം ഡ്രൈവറെ കാവഡ് യാത്രികര്‍ തല്ലിക്കൊന്നു