india

‘മൂന്ന് പോയിൻറ് പ്രധാനം’: ഇന്ത്യൻ ഗോൾകീപ്പർ പി.ആർ ശ്രീജേഷ് ചന്ദ്രികയോട്

By webdesk14

July 27, 2024

3-2ന് ജയിച്ചു എന്നതാണ് പ്രധാനം, വിജയത്തില്‍ തുടങ്ങാനായെന്ന് ഇന്ത്യന്‍ ഹോക്കി ടീം കീപ്പറും മലയാളിയുമായ പി.ആര്‍ ശ്രീജേഷ്. ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂറുമായി സംസാരിക്കുകയായിരുന്നു ശ്രീജേഷ്.

അവരുടെ ആദ്യഗോള്‍ നമ്മുടെ പിഴവായിരുന്നെന്നും അതില്‍ നിന്ന് പെട്ടെന്ന് മോചനം നേടി രണ്ട് ഗോളുകള്‍ തിരിചടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ റഫറി സമയമെടുക്കുന്നതില്‍ അവരെ കുറ്റം പറയാനാവില്ല. സാങ്കേതികമാണല്ലോ.. നാളെ കഴിഞ്ഞ് അര്‍ജന്റീനയാണ് ജയിക്കണം ശ്രീജേഷ് പറഞ്ഞു.