തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് നടക്കും. സാംസ്‌കാരിക മന്ത്രി ഏ.കെ ബാലന്‍ ചടങ്ങില്‍ അധ്യക്ഷ വഹിക്കും. നിശോഗന്ധി ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

ചലച്ചിത്ര നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, ഏ,കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ പങ്കെടുക്കും.

മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംവിധായകന്‍ ഡോ ബിജുവിന്റെ നേതൃത്വത്തില്‍ മോഹന്‍ലാലിനെതിരെ പ്രതിഷേധം ശക്തമായിരുന്നുവെങ്കിലും മോഹന്‍ലാലിനെ പങ്കെടുപ്പിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു സര്‍ക്കാര്‍. ഡോ ബിജു ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്നാണ് വിവരം.