ടോക്യോ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 86 കിലോഗ്രാം ഗുസ്തി സെമിഫൈനലില്‍ ഇന്ത്യയുടെ ദീപക് പുനിയക്ക് പരാജയം. അമേരിക്കന്‍ താരം ഡേവിഡ് മോറിസിനെതിരെയാണ് ദീപകിന്റെ പരാജയം. ആദ്യ ഘട്ടത്തില്‍ തന്നെ 10 പോയിന്റുകളുടെ ലീഡ് നേടിയ അമേരിക്കന്‍ താരം ആധികാരികമായാണ് 22 വയസ്സുകാരനായ ഇന്ത്യന്‍ യുവതാരത്തെ കീഴടക്കിയത്.

അതേസമയം 57 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ രവികുമാര്‍ ദഹിയ ഫൈനലില്‍ പ്രവേശിച്ചു. കസാകിസ്ഥാന്‍ താരം നൂരിസ്ലാം സനയേവിനെയാണ് പരാജയപ്പെടുത്തിയത്.