Connect with us

kerala

കാലിക്കറ്റില്‍ ഫോക്‌ലോര്‍ വിഭാഗത്തില്‍ സമ്പൂര്‍ണ പാര്‍ട്ടിവത്ക്കരണം

കാലിക്കറ്റ് സര്‍വകലാശാലയില്‍ ആറു വര്‍ഷമായി ഫോക്‌ലോര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ക്ലാസെടുക്കുന്ന താല്‍ക്കാലികാധ്യാപകരുടെ യോഗ്യത ഇവര്‍ സി.പിഎമ്മിലെ സജീവ സാന്നിധ്യമാണെന്നതാണ്.

Published

on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ആറു വര്‍ഷമായി ഫോക്‌ലോര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ക്ലാസെടുക്കുന്ന താല്‍ക്കാലികാധ്യാപകരുടെ യോഗ്യത ഇവര്‍ സി.പിഎമ്മിലെ സജീവ സാന്നിധ്യമാണെന്നതാണ്. ഫോക്‌ലോറില്‍ പി.ജിയും പി.എച്ച്.ഡിയുമെടുത്ത ഡോ.കെ.എം അരവിന്ദാക്ഷനെ ഇന്റര്‍വ്യൂ നടത്തി റാങ്ക് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തേക്ക് മറിച്ചിട്ടത് ഇദ്ദേഹം സി.പിഎമ്മുകാരനല്ലാത്തതിനാലായിരുന്നു. ഇംഗ്ലീഷിലും ഭാഷാശാസ്ത്രത്തിലും കൂടി ഇദ്ദേഹം പി.ജിയെടുത്തിരുന്നു.

സര്‍വകലാശാല ഫോക്‌ലോറിലെ ആദ്യ ബാച്ച് വിദ്യാര്‍ഥി, നെറ്റ്, ജെ.ആര്‍.എഫ്, റാങ്ക്, അഞ്ചു വര്‍ഷത്തെ അധ്യാപന പരിചയം എന്നിവയെല്ലാമുണ്ടായിട്ടും ഇദ്ദേഹത്തെ ആസൂത്രിതമായി തഴയുകയായിരുന്നു. ഒന്നാം റാങ്ക് നല്‍കി ആറുവര്‍ഷമായി അധ്യാപകനായി ജോലി ചെയ്തയാള്‍ വടകര തിരുവള്ളൂരിലെ സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഫോക്‌ലോറില്‍ പി.എച്ച്.ഡിയുള്ള അഞ്ചാം റാങ്കുകാരനാക്കിയ ഡോ.കെ.എം അരവിന്ദാക്ഷനേക്കാള്‍ ഇയാളുടെ യോഗ്യത സി.പി.എമ്മില്‍ ഇദ്ദേഹം ഗവേഷണം നടത്തി നേതാവായതായിരുന്നു. ഇപ്പോള്‍ ജോലിയില്‍ നിന്നു ഒഴിഞ്ഞു പോയ രണ്ടാം റാങ്കുകാരന്‍ എസ്.എഫ്.ഐക്കാരനും മുന്‍ സെനറ്റംഗവുമായിരുന്നു. മൂന്നാം റാങ്കുകാരി കണ്ണൂരിലെ പാര്‍ട്ടിക്കാരിയായ മലയാളം പി.ജിക്കാരിയായിരുന്നു. പ്രായപരിധി കഴിഞ്ഞയാളായിരുന്നു നാലാം റാങ്കുകാരന്‍. രണ്ടുപേര്‍ ഒഴിഞ്ഞു പോയപ്പോള്‍ റാങ്ക് ലിസ്റ്റില്‍ നിന്നുള്ളവരെ നിയമിക്കാതെ വടകരയിലെ പാര്‍ട്ടിക്കാരിയെ ഇന്റര്‍വ്യൂ നടത്തി നിയമിച്ചു.

ഫോക്‌ലോറില്‍ അധ്യാപക തസ്തികയിലെ നിയമനത്തിന് തങ്ങളെ പരിഗണിക്കണമെന്നും സ്ഥിരം തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് ഡോ.കെ.എം അരവിന്ദാക്ഷന്‍, ഡോ.കെ.പി സതീഷ്, കെ.വി ഹരിഹരന്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു അഞ്ച് അധ്യാപക തസ്തിക സൃഷ്ടിച്ച് നാലുമാസത്തിനുള്ളില്‍ നിയമനം നടത്താന്‍ കോടതി ഉത്തരവിട്ടത്. നാക് സന്ദര്‍ശനം നടക്കാനിരിക്കുന്ന വേളയില്‍ യോഗ്യതയല്ല സര്‍വകലാശാലയിലെ അധ്യാപക നിയമനത്തിനുള്ള മാനദണ്ഡമെന്നും സി.പി.എമ്മിലെ അംഗത്വമാണെന്നതുമുള്ളത് സര്‍വകലാശാലയുടെ സല്‍പേരിന് കളങ്കം ചാര്‍ത്തുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യശ്രമം; പിതാവ് കസ്റ്റഡിയില്‍

പിതാവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ജീവന്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Published

on

നെയ്യാറ്റിന്‍കര: സ്ഥിരമായ വീടിനകത്തെ പീഡനമാണ് 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യശ്രമത്തിലേക്ക് നയിച്ചത്. പിതാവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ജീവന്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര വര്‍ഷമായി മദ്യപാനിയായ പിതാവ് ഭാര്യയെയും ഏക മകളെയും മര്‍ദിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു.

അര്‍ധരാത്രികളില്‍ വീടിന് പുറത്ത് ഇറക്കി വിടുന്നതടക്കമുള്ള പീഡനങ്ങള്‍ പതിവായിരുന്നു. കഴിഞ്ഞ ദിവസവും നടന്ന മര്‍ദനശേഷമാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യശ്രമം നടത്തിയത്. മാതാവിനും തലയിലും കയ്യിലും മുഖത്തും പരുക്കേറ്റിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍, നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷന്‍, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലേക്കു പലതവണ പരാതിപ്പെട്ടിട്ടും യാതൊരു ഫലപ്രദ ഇടപെടലും നടന്നില്ലെന്ന് പെണ്‍കുട്ടി ബന്ധുവിനയച്ച ഫോണ്‍ സന്ദേശത്തില്‍ പറയുന്നു. പിതാവ് പഠിക്കാന്‍ പോലും അനുവദിച്ചില്ലെന്നും, സ്‌കൂളില്‍ പോകുന്നത് വിലക്കുകയും പുസ്തകങ്ങള്‍ കീറിക്കളയുകയും ചെയ്തുവെന്നും അവള്‍ സന്ദേശത്തില്‍ വെളിപ്പെടുത്തി.

ദേശീയ പാതയ്ക്കായി ഏറ്റെടുത്ത കുടുംബസ്ഥലത്തിന്റെ 16.50 ലക്ഷം രൂപയും ഭര്‍ത്താവ് നശിപ്പിച്ചുവെന്ന് ഭാര്യ ആരോപിച്ചു. ഇതിന് പിന്നാലെയാണ് റോഡരികിലെ മൂന്നര സെന്റ് കൂടി വില്‍ക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടതും അതിനെതിരെ സ്ത്രീ പ്രതികരിച്ചതോടെ മര്‍ദനം ശക്തമായതുമെന്നാണ് പരാതി. പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറില്‍ സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിംഗ്

രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്.

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ മെച്ചപ്പെട്ട പോളിംഗ്. സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിംഗ്.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 13.1ശതമാനവും കൊല്ലം കോര്‍പ്പറേഷനില്‍ 13.4ശതമാനവും കൊച്ചി കോര്‍പ്പറേഷനില്‍ 14.1ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്.

 

Continue Reading

kerala

വോട്ടിംഗ് ദിവസത്തില്‍ പ്രീപോള്‍ സര്‍വേ ഫലം: ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖക്കെതിരെ പരാതി

ഇന്ന് രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് എന്‍ഡിഎയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്നുള്ള സ്വകാര്യ പ്രീപോള്‍ സര്‍വേ റിപ്പോര്‍ട്ട് ശ്രീലേഖ പ്രസിദ്ധീകരിച്ചത്.

Published

on

തിരുവനന്തപുരം: വോട്ടെടുപ്പ് പുരോഗമിക്കുന്ന ദിവസത്തില്‍ തന്നെ പ്രീപോള്‍ സര്‍വേ ഫലം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ.

ഇന്ന് രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് എന്‍ഡിഎയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്നുള്ള സ്വകാര്യ പ്രീപോള്‍ സര്‍വേ റിപ്പോര്‍ട്ട് ശ്രീലേഖ പ്രസിദ്ധീകരിച്ചത്. വോട്ടിംഗ് നടക്കുന്ന സമയത്ത് ഇത്തരത്തിലുള്ള സര്‍വേ ഫലങ്ങള്‍ പുറത്ത് വിടുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്.

ബിജെപിക്ക് ഭൂരിപക്ഷമുണ്ടാകുമെന്നും എല്‍ഡിഎഫ് പിന്നോട്ട് പോകുമെന്നും ചൂണ്ടിക്കാണിക്കുന്ന സര്‍വേ ഫലമാണ് അവര്‍ പങ്കുവെച്ചത്. ഇതോടെ ശ്രീലേഖയുടെ പ്രവര്‍ത്തനത്തില്‍ വീണ്ടും വിവാദമുയര്‍ന്നിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ പേരിനൊപ്പം ‘ഐപിഎസ്’ തസ്തിക ഉപയോഗിച്ചതിനെച്ചൊല്ലി നേരത്തേ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

 

Continue Reading

Trending