Connect with us

kerala

എല്‍.ഡി.എഫില്‍ ട്രേഡ്‌യൂണിയന്റെ സമരക്കൊടി

Published

on

സര്‍ക്കാരിലെ മൂന്ന് പ്രധാന വകുപ്പുകളുടെ സ്ഥാപനങ്ങളില്‍ നടക്കുന്ന ശക്തമായ പ്രതിഷേധത്തില്‍ ഉലഞ്ഞ് ഇടതുമുന്നണി. ഘടകകക്ഷി മന്ത്രിമാര്‍ ഭരിക്കുന്ന കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളിലെ തൊഴിലാളി സമരങ്ങളാണ് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നത്. സമരത്തിന് നേതൃത്വം നല്‍കുന്നതാകട്ടെ സി.പി.എമ്മിന്റെ ട്രേഡ്‌യൂണിയനായ സി.ഐ.ടി.യു. ഇതോടെ എല്‍.ഡി.എഫ് കലുഷിതമായി. ഘടകകക്ഷി മന്ത്രിമാരുടെ പിടിവാശിക്കുമുന്നില്‍ കീഴടങ്ങാനില്ലെന്ന് സി.ഐ.ടി.യു നേതൃത്വം സി.പി.എമ്മിനെ അറിയിച്ചു.

ഘടകകക്ഷികളുടെ വകുപ്പുകളിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ കല്ലുകടിയായി സി.ഐ.ടി.യു യൂണിയന്റെ സമരം ശക്തിപ്പെടുകയാണ്. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് വാട്ടര്‍ അതോറിറ്റിയില്‍ സി.ഐ.ടി.യു പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്. ഇന്ന് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കി വര്‍ഷമൊന്നായിട്ടും പരിഷ്‌കരണം പ്രഖ്യാപിച്ചിട്ടില്ലെന്നാണ് സംഘടന ആരോപിക്കുന്നത്. വാട്ടര്‍ അതോറിറ്റിയിലെ പുനസംഘടനെ ചൊല്ലിയും യൂണിയനും മാനേജ്‌മെന്റുമായി തര്‍ക്കമുണ്ട്.

കെ.എസ്.ഇ.ബിയിലെ സമരമാണ് ഏറ്റവും രൂക്ഷം. സി.ഐ.ടി.യു അനുകൂല സംഘടനയായ ഓഫിസേഴ്‌സ് അസോസിയേഷനാണ് ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോകിനെതിരെ പ്രത്യക്ഷ സമരം നടത്തുന്നത്. ഒരുമാസത്തിനിടെ രണ്ട് വട്ടമാണ് കെ.എസ്.ഇ.ബിയില്‍ സമരം നടക്കുന്നത്. ആദ്യഘട്ടത്തില്‍ ചര്‍ച്ചകളിലൂടെ പരിഹാരംകണ്ടെങ്കിലും രണ്ടാംഘട്ടത്തില്‍ സമരം രൂക്ഷമായി. സമരവേദിയില്‍ നിന്ന് വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് സി.ഐ.ടി.യു നിലപാട് വ്യക്തമാക്കിയത്. പണിയറിയില്ലെങ്കില്‍ മന്ത്രി പണി മതിയാക്കണമെന്ന് സി.ഐ.ടി.യു ആവശ്യപ്പെട്ടത്. പ്രശ്‌നം രൂക്ഷമായതോടെ ചര്‍ച്ചകള്‍ക്കായി സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് എ.കെ ബാലനെ ചുമതലപ്പെടുത്തി. ബാലന്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ബോര്‍ഡിലെ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന നിലപാടാണ് വൈദ്യുതി മന്ത്രിയെടുത്തത്.ഇതോടെ സമരം ശക്തമായി തുടരുകയാണ്. മുന്നണി നേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമായി നാളെ മന്ത്രി ജീവനക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ട്.

ആകെ പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള വിതരണം സംബന്ധിച്ചാണ്. വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷനാളില്‍ പോലും ശമ്പളം നല്‍കാന്‍ കോര്‍പ്പറേഷന് കഴിയാത്തതിനെ തുടര്‍ന്ന് എല്ലാ യൂണിയനുകളും സമരത്തിലാണ്. ഇതിനൊപ്പമാണ് മന്ത്രി ആന്റണി രാജു കോര്‍പറേഷന്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന തരത്തില്‍ നടത്തിയ പ്രസ്താവനയും. ഇതില്‍ യൂണിയനുകള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. ആനപ്പുറത്ത് കയറിയാല്‍ പട്ടിയെ പേടിക്കേണ്ട എന്ന നിലയിലാണ് മന്ത്രിയുടെ പ്രവര്‍ത്തനമെന്നാണ് സി.പി.എം അനുകൂല സംഘടനയായ കെ.എസ്.ആര്‍.ടി.ഇ യുടെ വിമര്‍ശനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും

നാളെ നടക്കുന്ന സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.

Published

on

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നു മണി വരെ നേരിട്ടോ നിര്‍ദേശകന്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. നാളെ നടക്കുന്ന സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 24 ആണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി.

ഇന്നലെ മാത്രം 50,707 പത്രികകള്‍ ലഭിച്ചു. ഇതുവരെ 95,369 പത്രികകളാണ് സമര്‍പ്പിച്ചത് . മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഡിസംബര്‍ 9, 11 തീയതികളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുനിരത്തുകളില്‍ അനധികൃത ബാനറുകളും പോസ്റ്ററുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും സ്ഥാപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഹൈക്കോടതി. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഉത്തരവാദികളില്‍ നിന്ന് പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരില്‍ നിന്ന് പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോടും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാരോടും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

Continue Reading

kerala

എസ്‌ഐആറില്‍ സംസ്ഥാനത്ത് കൂടുതല്‍ പരാതികള്‍

പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ബന്ധുക്കളുടെയും വിവരങ്ങള്‍ ബിഎല്‍ഒ ആപ്പില്‍ എന്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പരാതി.

Published

on

എസ്‌ഐആറില്‍ സംസ്ഥാനത്ത് കൂടുതല്‍ പരാതികള്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 2002 ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ബന്ധുക്കളുടെയും വിവരങ്ങള്‍ ബിഎല്‍ഒ ആപ്പില്‍ എന്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പരാതി. പിതാവ് , മാതാവ്, മുത്തച്ഛന്‍ , മുത്തശ്ശി എന്നിവരുടെ വിവരങ്ങള്‍ മാത്രമാണ് എന്റര്‍ ചെയ്യാന്‍ കഴിയുന്നത്.

നേരത്തെ, ഏതെങ്കിലും അടുത്ത ബന്ധുവിന്റെ വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍, 2002ല്‍ മാതാപിതാക്കളോ അവരുടെ മതാപിതാക്കളോ പട്ടികയില്‍ ഇല്ലാത്തവരുടെ പേര് ഇപ്പോള്‍ എസ്‌ഐആറില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല. സഹോദരങ്ങള്‍ , മാതാപിതാക്കളുടെ സഹോദരങ്ങള്‍ എന്നിവരുടെ വിവരങ്ങള്‍ നല്‍കിയവരുടെ ഫോമുകള്‍ ബിഎല്‍ഒമാര്‍ മാറ്റിവെക്കുകയാണെന്നും ആളുകള്‍ പറയുന്നു.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും

ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണോ കട്ടിളപ്പാളികള്‍ കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്.

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വംബോര്‍ഡ് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും. ഇന്നലെ അറസ്റ്റിലായ പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും നടപടി. ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണോ കട്ടിളപ്പാളികള്‍ കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്.

ഉദ്യേഗസ്ഥര്‍ക്കാണ് വീഴ്ച പറ്റിയതെന്നും ഫയല്‍ നീക്കിയത് ഉദ്യോഗസ്ഥരെന്നും പത്മകുമാര്‍ മൊഴി നല്‍കി. ഒരു ഫയലും തന്റെ മുന്നിലെത്തിയിട്ടില്ലെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വാദം. എന്നാല്‍, പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണ് ഫയല്‍ നീക്കം നടന്നത്. പത്മകുമാറിന്റെ മൊഴിയില്‍ വിശദമായ അന്വേഷണത്തിന് എസ്‌ഐടി. എ പത്മകുമാറിനെ ചോദ്യം ചെയ്യലിനായി വൈകാതെ കസ്റ്റഡി അപേക്ഷ നല്‍കും.

തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.

Continue Reading

Trending