തിരുവനന്തപുരം : വടക്കാഞ്ചേരി യാര്‍ഡില്‍ റെയില്‍വെ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 16, 17, 23, 24 ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്ന് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം സെന്‍ട്രല്‍ ന്യൂഡല്‍ഹി സൂപ്പര്‍ ഫാസ്റ്റ് ഈ ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ 20 മിനിറ്റ് പിടിച്ചിടും.

എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ ആലപ്പുഴ പ്രതിദിന സൂപ്പര്‍ ഫാസ്റ്റ് 15, 16, 22, 23 ദിവസങ്ങളില്‍ പാലക്കാട് ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. മടക്ക ട്രെയിന്‍ 16, 17, 23, 24 ദിവസങ്ങളില്‍ ആലപ്പുഴ മുതല്‍ പാലക്കാടുവരെ സര്‍വീസ് നടത്തില്ല. ആലപ്പുഴ കണ്ണൂര്‍ പ്രതിദിന സ്‌പെഷ്യല്‍ 16, 17, 23, 24 ദിവസങ്ങളില്‍ ആലപ്പുഴ മുതല്‍ ഷൊര്‍ണൂര്‍ ജങ്ഷന്‍ വരെ സര്‍വീസ് നടത്തില്ല. ഷൊര്‍ണൂരില്‍ നിന്ന് യാത്ര പുനരാരംഭിക്കും. മടക്ക ട്രെയിന്‍ ഇതേ ദിവസം ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.

കണ്ണൂര്‍ എറണാകുളം ജങ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍ 16, 17, 23, 24 ദിവസങ്ങളില്‍ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. തിരുനെല്‍വേലി പാലക്കാട് ജങ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍ 16, 22, 23 ദിവസങ്ങളില്‍ തൃശൂര്‍ മുതല്‍ പാലക്കാടു വരെ സര്‍വീസ് നടത്തില്ല. മടക്ക ട്രെയിന്‍ 16, 17, 23, 24, പാലക്കാട് ജങ്ഷന്‍ മുതല്‍ തൃശൂര്‍ വരെ യാത്ര നടത്തില്ല. എറണാകുളം ജങ്ഷന്‍ ഷൊര്‍ണൂര്‍ ജങ്ഷന്‍ മെമു 16, 17, 23, 24 ദിവസങ്ങളില്‍ മുളങ്കുന്നത്തുകാവില്‍ യാത്ര അവസാനിപ്പിക്കും.