അമേരിക്കയില്‍ ചികിത്സയ്ക്ക് പോയ പിണറായി വിജയന്‍ തന്റെ ആരോഗ്യസ്ഥിതി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും, ചികിത്സ നന്നായി മുന്നോട്ടു പോകുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അമേരിക്കയിലെ മിനാസോടയിലെ മേയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ. ജനുവരി 15 അങ്ങോട്ടു പോയ അദ്ദേഹം 29ന് മടങ്ങിയെത്തും. ഇന്ന് നടന്ന മന്ത്രിസഭായോഗത്തില്‍ ഓണ്‍ലൈനായിയായിരുന്നു മുഖ്യമന്ത്രി പങ്കെടുത്തത്. സംസ്ഥാനത്തു നിന്ന് തന്നെ ആദ്യമായാണ് ഒരു മുഖ്യമന്ത്രി വിദേശത്ത് നിന്നും മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നത്.എന്നാല്‍ അതേസമയം അദ്ദേഹത്തിന്റെ ചുമതല ഇതുവരെ ആര്‍ക്കും കൈമാറിയിട്ടില്ല.