സംസ്ഥാനം കോവിഡിന്റെ മൂന്നാം തരംഗത്തിലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മൂന്നാം തരംഗം തുടക്കത്തില്‍തന്നെ അതിതീവ്രമാണ്. ഡെല്‍റ്റയും, ഒമിക്രോണ്‍ എന്നിവയാണ് വ്യാപനത്തിന് കാരണം.

ഒന്നിനെയും ചെറുതാക്കി കാണരുത്. ഡെല്‍റ്റയെക്കാള്‍ തീവ്രത കുറവാണ് ഒമിക്രോണ്‍ എങ്കിലും പോസ്റ്റ് കോവിഡ് രോഗങ്ങള്‍ രണ്ട് വകഭേദത്തിലും കാണാന്‍ സാധിക്കും. വ്യാപന ശേഷിയും ഒമിക്രോണിന് കൂടുതലാണ്.

രോഗികളുടെ എണ്ണം കൂടുമ്പോള്‍ ആശുപത്രികള്‍ ആവശ്യമായി വരുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും, കൃത്യമായി മാസ്‌ക് ധരിച്ച് സാമൂഹ്യ അകലം പാലിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം ആരോഗ്യ മന്ത്രി നിര്‍ദ്ദേശിച്ചു.

അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം, സ്ഥാപനങ്ങളിലും ഓഫീസുകളിലും ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം, ആരോഗ്യപ്രവര്‍ത്തകര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.