ട്രോള്‍ വീഡിയോയിലൂടെ ശ്രദ്ധേയമായ യൂട്യൂബ് വ്‌ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ ലൈംഗിക പീഡനത്തിന് കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ എന്ന് പോലീസ്. മൊബൈല്‍ സ്വിച്ച് ഓഫ് ആണ്. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിക്കുന്നു. അതേസമയം പോലീസ് അതിജീവിതയുടെ രഹസ്യ മൊഴിയെടുത്തു

കഴിഞ്ഞ ദിവസമാണ് നടന്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ബലാത്സംഗ കുറ്റത്തിനാണ് കേസെടുത്തത്. കൊല്ലത്ത് നിന്നുള്ള യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം കൊച്ചിയിലുള്ള ഹോട്ടലുകളില്‍ യുവതിയെ എത്തിച്ച് പീഡിപ്പിച്ചതായാണ് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒളിവില്‍ പോയ ശ്രീകാന്തിനെ കണ്ടെത്താനായി പൊലീസ് തെരച്ചില്‍ തുടങ്ങി. മുന്‍പ് രണ്ട് യുവതികളും ശ്രീകാന്തിനെതിരെ പീഡന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.