തൃശൂര്‍ മെഡിക്കല്‍ കോളജിലെ കിടപ്പുരോഗികളില്‍ കോവിഡ് പടരുന്നു. 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വാര്‍ഡിലെ 44 രോഗികളും 37 കൂട്ടിരിപ്പുകാരും കോവിഡ് പോസിറ്റീവ്. ആശുപത്രിയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

അണുബാധ നിയന്ത്രണ സമിതി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കി. ആശുപത്രിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്നും പരാതിയുണ്ട്. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ നേരത്തെ അടച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ഓണ്‍ലൈനാക്കി മാറ്റി.