പോത്തന്‍കോട്: രണ്ടു വയസ്സുള്ള കുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അംഗനവാടി അധ്യാപികയെ സസ്‌പെന്റു ചെയ്തു. തിരുവനന്തപുരം പോത്തന്‍കോട് മംഗലപുരം പഞ്ചായത്തിലെ മണിയന്‍വിളാകം 126-ാം നമ്പര്‍ അങ്കണവാടിയിലെ അധ്യാപിക ഷീലയെയാണ് സസ്‌പെന്റു ചെയ്തത്.
ശുചിമുറിയില്‍ വെച്ച് കുട്ടി വികൃതി കാണിച്ചുവെന്ന് പറഞ്ഞാണ് ക്രൂരമായി അടിച്ചത്. കൈയിലും കാലിലും അടി കൊണ്ട് പൊട്ടിയ പാടുകളുണ്ട്. മരുക്കുംപുഴ സ്വദേശികളായ ദമ്പതികളുടെ മകനാണ് ക്രൂരമായി മര്‍ദനമേറ്റത്.
പ്രോഗ്രാം ഓഫീസറുടെയും സൂപ്പര്‍വൈസറുടെയും രക്ഷാകര്‍ത്താക്കളുടെയും സാന്നിധ്യത്തില്‍ അധ്യാപിക കുറ്റം ഏറ്റുപറഞ്ഞു. ജോലിയില്‍ ഉത്തരവാദിത്വം കാണിച്ചില്ലെന്ന കാരണത്താല്‍ ആയ കൃഷ്ണമ്മയെ പിരിച്ചുവിട്ടു.
Be the first to write a comment.