Connect with us

News

റഷ്യക്ക് മുമ്പില്‍ യുക്രെയ്ന്‍ അടിയറവ് പറയില്ല, എല്ലാറ്റിനെയും അതിജീവിക്കുമെന്ന് സെലന്‍സ്‌കി

യുക്രെയിന്‍ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി.

Published

on

യുക്രെയിന്‍ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. ബുധനാഴ്ച യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നിന് മുന്നിലും അടിയറവ് പറയില്ലെന്നും എല്ലാറ്റിനെയും അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയിന്‍ ജനതയ്ക്ക് ഭയമില്ല, റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യഘട്ടത്തില്‍ യുക്രെയ്‌നാണ് വിജയിച്ചത് അദ്ദേഹം പറഞ്ഞു.

അതേസമയം പിന്തുണ നല്‍കിയ അമേരിക്കയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. എന്നാല്‍ യുക്രെയിന്‍ ഒരിക്കലും ഒറ്റക്കാകില്ലെന്ന് ബൈഡന്‍ ഉറപ്പുനല്‍കി അമേരിക്കന്‍ ജനത എപ്പോഴും യുക്രെയിനൊപ്പം ഉണ്ടെന്ന് ബൈഡന്‍ പറഞ്ഞു.

റഷ്യന്‍ ആക്രമത്തിന് ശേഷമുള്ള സെലന്‍സ്‌കിയുടെ ആദ്യ വിദേശ യാത്രയാണ് അമേരിക്കയിലേക്ക് നടത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി; പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്.

Published

on

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌കരണം പ്രായോഗികമല്ലന്നാണ് സംഘടനകളുടെ വാദം. ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് പ്രതിഷേധക്കാര്‍. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്‌കൂളുകളും കോഴിക്കോടും സമാന രീതിയില്‍ ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധിക്കുന്നുണ്ട്.

ഒറ്റ ദിവസം കൊണ്ട് സര്‍ക്കുലര്‍ ഇറക്കി കൊണ്ടുള്ള പരിഷ്‌കാരം അപ്രായോഗികമെന്നും ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഒഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. അനിശ്ചിതകാല സമരമാണ് ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു.

Continue Reading

india

വിവാദത്തിനിടെ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം നീക്കി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തത് എന്നാണ് വിശദീകരണം.

Published

on

കൊവിഷീല്‍ഡ് വാക്‌സീന്‍ വിവാദത്തിനിടെ കോവിഡ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തത് എന്നാണ് വിശദീകരണം.

കൊവിഷീല്‍ഡ് വാക്‌സീനെടുത്ത അപൂര്‍വ്വം ചിലരില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണോ ഫോട്ടോ മാറ്റിയിതെന്നും പറയപ്പെടുന്നു.

ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുള്ളതായി വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൊവിഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നേരത്തെ കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു.

 

Continue Reading

kerala

ഉത്തരേന്ത്യൻ ഹിന്ദു രാഷ്ട്രീയം ബിജെപിയേക്കാളും സിപിഎം കേരളത്തിൽ പ്രചരിപ്പിച്ചു: കെ കെ രമ

മണ്ഡലത്തില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്ത സിപിഎം പ്രചാരണം വഴിതിരിച്ച് വിട്ടെന്നും രമ ആരോപിച്ചു. വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആര്‍എംപി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച് ഷാഫി പറമ്പിലിന്റെ വിജയം ഉറപ്പാക്കി എന്നും രമ അവകാശപ്പെട്ടു.

Published

on

പരാജയ ഭീതിയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി വടകരയെ മുറിവേല്‍പിച്ചതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനെന്ന് കെ കെ രമ എംഎല്‍എ. ഉത്തരേന്ത്യന്‍ ഹിന്ദു രാഷ്ട്രീയം കേരളത്തില്‍ ബിജെപിയേക്കാളും സിപിഎം പ്രചരിപ്പിച്ചു. മണ്ഡലത്തില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്ത സിപിഎം പ്രചാരണം വഴിതിരിച്ച് വിട്ടെന്നും രമ ആരോപിച്ചു. വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആര്‍എംപി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച് ഷാഫി പറമ്പിലിന്റെ വിജയം ഉറപ്പാക്കി എന്നും രമ അവകാശപ്പെട്ടു.

വടകരയില്‍ ലഹരി മാഫിയ പിടിമുറുക്കിയത് പൊലീസിന്റെ നിഷ്‌ക്രിയത മൂലമെന്നും അവര്‍ പറഞ്ഞു. പൊലീസും എക്‌സൈസും ശക്തമായി ഇടപെടണമെന്നും രമ ആവശ്യപ്പെട്ടു. അമിത ലഹരി ഉപയോഗം മൂലം കഴിഞ്ഞ ആറുമാസത്തിനിടെ വടകര ഏറാമല മേഖലകളില്‍ 6 പേര്‍ മരിച്ചിരുന്നു. ലഹരി മാഫിയുടെ ഒളിത്താവളങ്ങളെക്കുറിച്ചും വിപണന കേന്ദ്രങ്ങളെക്കുറിച്ചും പൊലീസിന് കൃത്യമായി വിവരം നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. എംഎല്‍എ എന്ന നിലയില്‍ ലഹരി സംഘങ്ങളെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കെ കെ രമ പറഞ്ഞു.

ഏറാമല നെല്ലാച്ചേരിയിലെ ആള്‍ പാര്‍പ്പില്ലാത്ത പറമ്പില്‍ കഴിഞ്ഞ ആഴ്ച 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വടകര നഗര മധ്യത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ചാണ് ലഹരി മാഫിയയുടെ പ്രവര്‍ത്തനം. പൊലീസിനെതിരെ നിരന്തരം പരാതി ഉയരുമ്പോഴും നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുന്നുവെന്ന് പൊലീസിനും പരാതിയുണ്ട്.

 

Continue Reading

Trending