kerala
പുറത്തിറങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത് മൂന്ന് നിബന്ധനകള്‍; അല്ലാത്തവര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം
ഈ മൂന്നിലും പെടാത്തവര്‍ക്ക് എന്തിനെല്ലാം പുറത്തിറങ്ങാമെന്നതിലും പുതിയ മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ കോവിഡ് മാര്‍ഗരേഖയനുസരിച്ച് കടകളിലും മറ്റ് സ്ഥാപനങ്ങളിലും പ്രവേശിക്കാന്‍ അനുമതിയുള്ളത് മൂന്ന് വിഭാഗം ആളുകള്‍ക്ക് മാത്രമാണ്. ഈ മൂന്നിലും പെടാത്തവര്‍ക്ക് എന്തിനെല്ലാം പുറത്തിറങ്ങാമെന്നതിലും പുതിയ മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്.
വാക്സിന് ഒരു ഡോസ് എങ്കിലും സ്വീകരിച്ച് രണ്ടാഴ്ച പൂര്‍ത്തിയായവര്‍, 72 ണിക്കൂര്‍ മുന്‍പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കോവിഡ് വന്ന് മാറിയവര്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്കാണ് പുറത്തിറങ്ങാന്‍ അനുമതി.
ഇതില്‍പ്പെടാത്തവര്‍ക്ക് താഴെ പറയുന്ന ആവശ്യങ്ങള്‍ക്ക് മാത്രമെ പുറത്തിറങ്ങാന്‍ അനുമതിയുള്ളുവെന്ന് മാര്‍ഗരേഖ നിര്‍ദ്ദേശിക്കുന്നു. വാക്സിനേഷന്, കോവിഡ് ടെസ്റ്റ്, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍, അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍, അടുത്ത ബന്ധുക്കളുടെ കല്യാണം, ദീര്‍ഘദൂര ബസ്, ട്രെയിന്‍, വിമാനയാത്രകള്‍ക്കായി ഹൃസ്വദൂരയാത്രകള്‍ക്കാണ് അനുമതിയുള്ളു.
kerala
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം
സ്കൂള്‍ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.
കൊല്ലം കരുനാഗപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ മധ്യവയസ്കന് നഗ്നതാ പ്രദര്‍ശനം നടത്തി. സ്കൂള്‍ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. കൊല്ലം കരുനാഗപ്പള്ളി ബസിലായിരുന്നു സംഭവം.
ശനിയാഴ്ച വൈകിട്ട് ബസ് കണ്ണേറ്റി പാലം കഴിഞ്ഞപ്പോഴായിരുന്നു ഇയാള്‍ സ്കൂള്‍ കുട്ടികളെ നോക്കി ലൈംഗികചേഷ്ട കാണിച്ചതോടെ കുട്ടികള്‍ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇവര്‍ രക്ഷിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.
ഇയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
kerala
പത്തനംതിട്ടയില്‍ 95കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 68കാരന് അറസ്റ്റില്‍
നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പത്തനംതിട്ട: വടശ്ശേരിക്കരയില്‍ 95 കാരിയായ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അയല്‍വാസി പത്രോസ് ജോണ്‍ (68)നെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍, വീട്ടുമുറ്റത്ത് ഇരുന്നിരുന്ന വയോധികയെ പ്രതി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പീഡനശ്രമത്തിനിടെ വയോധികയുടെ വായില്‍ പ്രതി തുണി നിറച്ചു തിരികെ അകത്തേക്ക് തള്ളാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ്. മല്‍പ്പിടുത്തത്തിനിടെ തുണി വായില്‍ നിന്ന് മാറിയതോടെ വയോധിക നിലവിളിച്ചു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി പ്രതിയെ തടഞ്ഞ് വയോധികയെ രക്ഷപ്പെടുത്തി. കൂടാതെ, സംഭവം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ വയോധികയും മകളും മാത്രമാണ് താമസിക്കുന്നത്. മകള്‍ ജോലിക്ക് പോയ സമയത്താണ് ആക്രമണം നടന്നത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
kerala
ഉച്ചതിരിഞ്ഞ് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; വെള്ളിക്കും കുറഞ്ഞു
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,905 ആയി. പവന് 95,240 രൂപയാണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് വിപണിവില. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒറ്റദിവസം ആകെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. 18 കാരറ്റിന് 9,790, 14 കാരറ്റ് -7,625, 9 കാരറ്റ് -4,920 എന്നിങ്ങനെയാണ് ഗ്രാമിന്റെ വില.
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്. ഇതിലേക്ക് അടുക്കുന്നതിനിടെയാണ് നേരിയ തോതില്‍ വില താഴ്ന്നത്. തിങ്കളാഴ്ച ഗ്രാമിന് 60 രൂപ കൂടി 11,960 രൂപയായി ഉയര്‍ന്നിരുന്നു. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 31 ഡോളര്‍ ഇടിഞ്ഞ് 4,210 ഡോളറിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ വെള്ളിയുടെ വില 2.5 ശതമാനവും കുറഞ്ഞിട്ടുണ്ട്.
-
kerala23 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india21 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala22 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
kerala21 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
More23 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

