ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദലിതനായ വൃദ്ധനെ മര്‍ദിച്ച് അവശനാക്കിയ ശേഷം നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചു. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. സോനു യാദവ് എന്നയാളാണ് വൃദ്ധനെ മൂത്രം കുടിപ്പിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് വൃദ്ധന്റെ മകനെ സോനു യാദവ് കോടാലി കൊണ്ട് അക്രമിച്ചിരുന്നു. ഇക്കാര്യം അച്ഛനും മകനും ചേര്‍ന്ന് പൊലീസില്‍ പറഞ്ഞതോടെയാണ് സോനു യാദവ് വൃദ്ധനെതിരെ ആക്രമണം നടത്തിയത്.

സംഭവത്തില്‍ ലളിത്പൂര്‍ പൊലീസ് കേസെടുത്തു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും യാദവിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും ലളിത്പൂര്‍ എസ്പി മിര്‍സ മന്‍സാര്‍ ബേഗ് പറഞ്ഞു.