Connect with us

kerala

പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത് ഗൗരവതരമായി അന്വേഷിക്കേണ്ടതാണെന്ന് വിഡി സതീശന്‍

സോഷ്യല്‍ എന്‍ജിനീയറിങ് എന്ന് പേരിട്ട് പിണറായി വിജയന്‍ നടത്തുന്നത് മത പ്രീണനമാണ്. അതിന് വേണ്ടി ചെയ്തുകൊടുക്കുന്ന സൗകര്യങ്ങളുടെ ഭാഗമാണിതെന്നും വിഡി സതീശന്‍ പറഞ്ഞു.

Published

on

പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയെന്നത് ഗൗരവതരമായി അന്വേഷിക്കേണ്ട വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ താല്‍ക്കാലിക രാഷ്ട്രീയലാഭത്തിന് വേണ്ടി താലോലിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്. സോഷ്യല്‍ എന്‍ജിനീയറിങ് എന്ന് പേരിട്ട് പിണറായി വിജയന്‍ നടത്തുന്നത് മത പ്രീണനമാണ്. അതിന് വേണ്ടി ചെയ്തുകൊടുക്കുന്ന സൗകര്യങ്ങളുടെ ഭാഗമാണിതെന്നും വിഡി സതീശന്‍ പറഞ്ഞു.

ഇതിന് മുന്‍പും ഈ സംഘടനകള്‍ പൊലീസില്‍ കടന്നുകയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നെന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നെന്നും ആദ്യം ഈ പ്രീണന നയം സി.പി.എം അവസാനിപ്പിക്കണമെന്നും വിഡി സതീശന്‍ വ്യക്തമാക്കി. താക്കോല്‍ സ്ഥാനങ്ങളിലേക്ക് ആളുകളെ പോസ്റ്റ് ചെയ്യുന്നത് സി.പി.എമ്മാണ്. ഇതോടെ പൊലീസിന്റെ ലൈന്‍ ഓഫ് കണ്‍ട്രോള്‍ നഷ്ടമായി. എല്ലാം പാര്‍ട്ടി നേതാക്കള്‍ക്ക് വിട്ടുകൊടുത്തതാണ് ഇതിന് കാരണമെന്നും അതുകൊണ്ടാണ് പൊലീസിന് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടകരമായി സ്ഥിതിവിശേഷമാണിതെന്നും സതീശന്‍ ഓര്‍മപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍

കോഴിക്കോട് അത്തോളി സ്വദേശി റിഷി റസാഖ് ആണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ത്തിയത്.

Published

on

കോഴിക്കോട്: നന്മണ്ടയിലെ ഒരു ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന പരാതിയെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് അത്തോളി സ്വദേശി റിഷി റസാഖ് ആണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ത്തിയത്. റിഷിയും കുടുംബവും യാത്രയ്ക്കിടെ ബേക്കറിയില്‍ നിന്ന് വെള്ളം വാങ്ങി. ആദ്യം റിഷി വെള്ളം കുടിച്ചു. ശേഷം അഞ്ചുവയസ്സുള്ള കുട്ടിക്ക് നല്‍കാനിരിക്കെ വെള്ളത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ സംശയം തോന്നി. തുടര്‍ന്ന് കുപ്പിയുടെ അടിഭാഗം പരിശോധിച്ചപ്പോള്‍ ചത്ത പല്ലിയെ കണ്ടതായാണ് റിഷിയുടെ ആരോപണം. ‘Heaven Cool’ എന്ന ബ്രാന്‍ഡിന്റെ കുപ്പി വെള്ളത്തിലാണ് പല്ലിയെ കണ്ടെത്തിയത്. കുപ്പിയുടെ കാലാവധി 2026 മെയ് വരെ പ്രിന്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം മനസ്സിലാക്കിയതിനെ തുടര്‍ന്ന് റിഷി ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പില്‍ ഔദ്യോഗിക പരാതി നല്‍കുമെന്ന് റിഷി റസാഖ് അറിയിച്ചു. സംഭവം സംബന്ധിച്ച പരിശോധനയ്ക്കായി ആരോഗ്യ വിഭാഗം ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്നാണ് വിവരം ലഭിച്ചത്.

Continue Reading

kerala

ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്നുള്ള തര്‍ക്കം; മാവേലിക്കരയില്‍ മുന്‍ കൗണ്‍സിലറെ മകന്‍ കൊലപ്പെടുത്തി

സംഭവത്തില്‍ മകന്‍ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

on

ആലപ്പുഴ: മാവേലിക്കര നഗരസഭയിലെ മുന്‍ കൗണ്‍സിലറായ കനകമ്മ സോമരാജിനെ 67) മകന്‍ കൊലപ്പെടുത്തി. സംഭവത്തില്‍ മകന്‍ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നീങ്ങിയതെന്നാണ് പോലീസിന്റെ സംശയം. അമ്മയെ കൊലപ്പെടുത്തിയ വിവരം കൃഷ്ണദാസ് തന്നെ ഇന്ന് രാവിലെ നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

kerala

കണ്ണൂര്‍ നഗരത്തിലെ ആശുപത്രിയില്‍ കവര്‍ച്ച; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മുഖം തുണികൊണ്ട് മറച്ച ഒരാളാണ് മോഷണം നടത്തിയത് എന്നാണ് പൊലീസ് വിശദീകരണം.

Published

on

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ തളാപ്പിലെ മാക്സ് ആശുപത്രിയില്‍ മോഷണം. ആശുപത്രിയില്‍ നിന്നും 50,000 രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. മോഷണ രംഗങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മുഖം തുണികൊണ്ട് മറച്ച ഒരാളാണ് മോഷണം നടത്തിയത് എന്നാണ് പൊലീസ് വിശദീകരണം. ആശുപത്രിയുമായി ബന്ധപ്പെട്ട പ്രദേശത്തെ രണ്ട് വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. രണ്ട് വീടുകളുടെയും ജനാലകള്‍ തുറന്ന നിലയിലാണ് മോഷണ ശ്രമം നടന്നതെന്നും പൊലീസ് അറിയിച്ചു.

ഈ മോഷണത്തിന് പിന്നില്‍ ഒരു വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.

 

Continue Reading

Trending