india

പശുവിനേയും കുടുംബത്തേയും രക്ഷിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി മൊബൈല്‍ വാങ്ങാതെ വടിവാള്‍ വാങ്ങി സൂക്ഷിക്കണമെന്ന് വി.എച്ച്.പി വനിതാ നേതാവ്‌

By Test User

December 14, 2021

പശുക്കളെയും കുടുംബത്തെയും സംരക്ഷിക്കാന്‍ വേണ്ടി ആളുകള്‍ വടി വാളുകള്‍ വാങ്ങി സൂക്ഷിക്കണമെന്ന വിവാദ പരാമര്‍ശവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ്. വി.എച്ച്.പി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാധ്വി സരസ്വതി.

പശുക്കള്‍ക്കും കുടുംബത്തിന് സംരക്ഷണം ഉറപ്പാക്കാന്‍ ആളുകള്‍ വാളും ആയുധങ്ങളും വാങ്ങണമെന്നും ലക്ഷങ്ങള്‍ മുടക്കി ഫോണുകള്‍ വാങ്ങരുതുമെന്നുമാണ് സരസ്വതി പറഞ്ഞത്. ഗോഹത്യയില്‍ നിന്ന് ആളുകള്‍ക്ക് അവരുടെ ദിവ്യമാതാവിനെ സംരക്ഷിക്കാന്‍ ഇതുവഴി സാധിക്കുമെന്നും അവര്‍ പറഞ്ഞു.

ഗോഹത്യ തടയേണ്ടത് തന്റെ കടമയാണെന്നും താന്‍ ജനിച്ചത് ഒരു ഗോശാലയില്‍ ആയതുകൊണ്ടാണ് അങ്ങനെയെന്നും സാധ്വി സരസ്വതി കൂട്ടിചേര്‍ത്തു. ചില ദേശവിരുദ്ധര്‍ കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താനെ പുകഴ്ത്തുണ്ടെന്നും അവര്‍ക്കെതിരെ നമ്മള്‍ പ്രതിഷേധിക്കണമെന്നും സാധ്വി പറഞ്ഞു.