തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതോടെ അസാധാരണ നടപടിയുമായി വിജിലന്‍സ്. വന്‍കിട പദ്ധതികള്‍ക്കെതിരായ പരാതികള്‍ ഇനി സ്വീകരിക്കില്ലെന്ന് വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് ആസ്ഥാനത്തെ നോട്ടീസ് ബോര്‍ഡിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ നടപടി വിവാദമായതോടെ അറിയിപ്പ് അധികൃതര്‍ നീക്കി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങളാണ് വിജിലന്‍സിന് നേരിടേണ്ടിവന്നത്. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന് ചോദിച്ച കോടതി മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും വിജിലന്‍സ് ചോദ്യം ചെയ്യുന്നുവെന്നും വിമര്‍ശിച്ചിരുന്നു. ഡി.ജി.പി എന്‍. ശങ്കര്‍ റെഡിയുടെ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സിംഗിള്‍ബഞ്ച് വിജിലന്‍സിനെതിരെ തിരിഞ്ഞത്.