അഡലൈഡ്: ശ്രീലങ്കക്കെതിരായ ടി 20 പരമ്പരയില്‍ വെറ്റ് വാഷ് ചെയ്യുന്നതില്‍ നിന്നും ആതിഥേയരായ ഓസീസ് രക്ഷപ്പെട്ടു. മൂന്നു മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ ഓസീസ് 41 റണ്‍സിന് തോല്‍പിച്ചു. ഇതോടെ പരമ്പര 2-1ന് ലങ്ക സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറുകളില്‍ ആറ് വിക്കറ്റിന് 187 റണ്‍സെടുത്തപ്പോള്‍ ലങ്കയുടെ മറുപടി 146 റണ്‍സില്‍ അവസാനിച്ചു.

ഓസീസിനു വേണ്ടി ജെയിംസ് ഫോള്‍ക്‌നര്‍, ആദം സാംബ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ലങ്കന്‍ നിരയില്‍ ഓപണര്‍ മുനവീര 37, ശ്രീവര്‍ധന 35 എന്നിവരൊഴികെ മറ്റാര്‍ക്കും കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല. നേരത്തെ ആദ്യം ബാറ്റു ചെയ്ത ഓസീസിനു വേണ്ടി ഓപണര്‍മാരായ മൈക്കല്‍ ക്ലിങര്‍ (62), ആരോണ്‍ ഫിഞ്ച് (53), ടിം ഹെഡ (30) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവെച്ചു. ലങ്കക്കു വേണ്ടി ദാസുന്‍ ശനക, ലസിത് മലിംഗ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.