തൃശൂര്‍: ഉത്സവങ്ങളില്‍ വെടിക്കെട്ടിന് നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇന്ന് ജില്ലാ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ ഒഴിവാക്കണമൊവശ്യപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഇന്നലെ രാവിലെ യോഗം ചേര്‍ന്നെങ്കിലും ഫലം കണ്ടില്ല.

തൃശൂര്‍, ഊത്രാളിക്കാവ് പൂരങ്ങള്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ നടത്താമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഹര്‍ത്താലില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ല. ജില്ലയില്‍ ഇനി നടക്കുന്ന എല്ലാ പൂരങ്ങള്‍ക്കും വെടിക്കെട്ട് അനുവദിക്കണമൊണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യം.