kerala

ബിജെപിയില്‍ നിന്നും വിമതരില്‍ നിന്നും സീറ്റ് പിടിച്ചു; കാസര്‍കോട് നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റം

By webdesk18

December 13, 2025

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ കാസര്‍കോട് ജില്ലയിലെ നഗരസഭകളില്‍ യു.ഡി.എഫിന് നിര്‍ണായക മുന്നേറ്റം. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫ് ഒമ്പതു സീറ്റുകളില്‍ വിജയം ഉറപ്പിച്ചു. വിജയിച്ചവര്‍: വാര്‍ഡ് ഒന്ന് ചേരങ്കൈ വെസ്റ്റില്‍ തഷ്രീഫ ബഷീര്‍.

വാര്‍ഡ് മൂന്നില്‍ അടുക്കത്ത് ബയലില്‍ ഫിറോസ് അടുക്കത്ത്ബയല്‍ വിജയം നേടി. വിമതരുടെ കയ്യിലുണ്ടായിരുന്ന ഫിഷ് മാര്‍ക്കറ്റ് വാര്‍ഡില്‍ അബ്ദുല്‍ ജാഫറും തെരുവത്ത് വാര്‍ഡില്‍ റഹ്‌മാന്‍ തൊട്ടാന്‍ എന്നിവരും വിജയിച്ചു. ബാങ്കോട്, ഖാസിലൈന്‍, ചേരങ്കൈ ഈസ്റ്റ്, ബെദിര എന്നീ വാര്‍ഡുകളിലും യുഡിഎഫ് വിജയിച്ചു. ബിജെപിയുടെ കയ്യിലുണ്ടായിരുന്ന വിദ്യാനഗര്‍ വാര്‍ഡിലും യുഡി.എഫിലെ ആയിഷ ബിഎ വിജയിച്ചു. കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരി്ട്ടു. സിറ്റിംഗ് സീറ്റിലാണ് യു.ഡി.എഫ് വിജയിച്ചത്.