Connect with us

india

വിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച; 60 പവൻ സ്വർണം നഷ്ടപ്പെട്ടതായി പരാതി

മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം പറഞ്ഞു.

Published

on

ഗായകനും നടനുമായ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടിൽ കവര്‍ച്ച. 60 പവൻ സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി നല്‍കി. വിജയ് യേശുദാസ് ഭാര്യ ദർശന ബാലയ്‌ക്കൊപ്പം ബ്രഹ്മപുരത്താണ് താമസിക്കുന്നത്.മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം പറഞ്ഞു.പോലീസ് അന്വേഷണം ആരംഭിച്ചു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തര്‍പ്രദേശില്‍ കാമുകിയെ കൊന്ന് മൃതദേഹം ടാങ്കില്‍ ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍

ഉത്തര്‍ പ്രദേശില്‍ കാമുകിയെ കൊന്ന് മ്യതദേഹം ജലസംഭരണിയില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍.

Published

on

ഉത്തര്‍ പ്രദേശില്‍ കാമുകിയെ കൊന്ന് മ്യതദേഹം ജലസംഭരണിയില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍. രാജ് കേസര്‍ 35 ആണ് മരിച്ചത്.സംഭവത്തില്‍ അരവിന്ദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയില്‍ യമുനാപൂര്‍ കര്‍ച്ചന പൊലീസ് സറ്റേഷന്‍ പരിധിയിലാണ് സംഭവം.

രാത്രിയില്‍ യുവതിയെ കൊലപ്പെടുത്തി മ്യതദേഹം ടാങ്കറില്‍ ഒളിപ്പിക്കുകയായിരുന്നു. ശേഷം കാണനില്ല എന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ ഇരുവരുടെയും ഫോണ്‍ പരിശോധിച്ച ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.വിശദമായ ചോദ്യം ചെയ്യലില്‍ മ്യതദേഹം ടാങ്കിലുണ്ടെന്ന് സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

india

സ്വര്‍ണ വില കുറഞ്ഞു

കഴിഞ്ഞ ദിവസം സ്വര്‍ണ്ണവില 320 രൂപ ഉയര്‍ന്നിരുന്നു.

Published

on

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ കുറവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 44,400 രൂപയായി.ഗ്രാമിന് 10 രൂപ കുറഞ്ഞ് 5550 രൂപയിലെത്തി.

കഴിഞ്ഞ ദിവസം സ്വര്‍ണ്ണവില 320 രൂപ ഉയര്‍ന്നിരുന്നു.

Continue Reading

india

ഗാന്ധിജിയെ കൊന്ന ഗോഡ്സെ ഇന്ത്യയുടെ സൽപുത്രനെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ; മന്ത്രി പുകഴ്ത്തുന്നത് ഇന്ത്യയിലെ ആദ്യത്തെ ഭീകരനെയെന്ന് കോൺഗ്രസ്

മന്ത്രിയുടെ പ്രസ്താവനയോട് ബിജെപിയും ആർഎസ്എസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്രത്തോളം യോജിക്കുന്നുവെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

ഗാന്ധിജിയെ കൊന്ന ഗോഡ്സെ ഇന്ത്യയുടെ സൽപുത്രനെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ ദന്തേവാഡയിൽ നടത്തിയ പ്രസംഗത്തിലാണ് ഗിരിരാജ് സിങിന്റെ പ്രസ്താവന.”അദ്ദേഹം ഗാന്ധിയുടെ ഘാതകനാണെങ്കിൽ പോലും ഇന്ത്യയുടെ സൽപുത്രനാണ്. ഇന്ത്യയിലാണ് അദ്ദേഹം ജനിച്ചത്, ഔറംഗസേബിനെയും ബാബറിനെയും പോലെ അധിനിവേശക്കാരനായിരുന്നില്ല.
കേന്ദ്രമന്ത്രി പറഞ്ഞു. മന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തുവന്നു.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരനായ ഗോഡ്‌സെയെയാണ് ബി.ജെ.പി നേതാവ് മഹത്വവത്കരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് സംസ്ഥാന വക്താവ് സുശീൽ ആനന്ദ് ശുക്ല പറഞ്ഞു.മന്ത്രിയുടെ പ്രസ്താവനയോട് ബിജെപിയും ആർഎസ്എസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്രത്തോളം യോജിക്കുന്നുവെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Continue Reading

Trending