ഹാമിര്‍പൂര്‍:ഹിമാചലിലെ ഒരു പ്രമുഖ ബി.ജെ.പി നേതാവായ വിനോദ് താകൂര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. മുഖ്യമന്ത്രി വീര്‍ ഭദ്രസിംഗിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങിലാണ് വിനോദ് താക്കൂര്‍ കോണ്‍ഗ്രസ് അംഗത്വം ഏറ്റുവാങ്ങിയത്. ബി.ജെ.പി നേതാവായ പ്രേംകുമാര്‍ ദുമാലിന്റെ കൈകളിലാണ് ബി.ജെ.പിയെന്ന് വിനോദ് താക്കൂര്‍ പറഞ്ഞു. മക്കള്‍ക്കും കുടുംബക്കാര്‍ക്കും മാത്രമാണ് ബി.ജെ.പിയില്‍ അധികാരമുള്ളൂവെന്നും ദുമാലിന്റെ കൈകളിലെ സ്വകാര്യപാര്‍ട്ടിയായി ബി.ജെ.പി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുന്ന തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് വിനോദ് താക്കൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ മുതല്‍ക്കൂട്ടായിരിക്കും വിനോദ് താക്കൂറെന്ന് മുഖ്യമന്ത്രി വീര്‍ ഭദ്രസിംഗ് പറഞ്ഞു.