Connect with us

More

തരൂരിന്റെ ‘ഫരാഗോ’; ഞെട്ടിയവരില്‍ ഓക്‌സ്‌ഫോര്‍ഡും

Published

on

ശശിതരൂരിന്റെ ‘ഫരാഗോ’ വാക് പ്രയോഗത്തില്‍ രാജ്യം മുഴുവന്‍ ഞെട്ടിയിരുന്നു. പുറത്തുവരുന്ന വിവരമനുസരിച്ച് ഫരാഗോ വാക്കിന്റെ അര്‍ത്ഥം തേടിയെത്തിയവരെ കണ്ട് ഓക്‌സ്‌ഫോര്‍ഡ് അധികൃതരും ഞെട്ടിയെന്നാണ്. തരൂരിനെതിരെയുള്ള ആരോപണങ്ങളുമായി റിപ്പബ്ലിക് ടിവിയിലെ അര്‍ണബ് ഗോസ്വാമിയാണ് രംഗത്തെത്തിയത്. ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറുടെ മരണവുമായി ബന്ധപ്പെട്ട ഓഡിയോ ആണ് അര്‍ണബ് പുറത്തുവിട്ടത്. എന്നാല്‍ ഇതിനെ ഒറ്റ ട്വീറ്റുകൊണ്ട് ശശിതരൂര്‍ പൊളിച്ചടുക്കി
.s

ഫരാഗോ എന്ന വാക്കുള്ള ട്വീറ്റിന്റെ അര്‍ത്ഥം കണ്ടുപിടിക്കാന്‍ പലര്‍ക്കും കഴിയാതെവന്നിരുന്നു. അത്രയൊന്നും പരിചയമല്ലാത്ത ഫരാഗോയുടെ അര്‍ത്ഥം പല ഡിക്ഷണറികളിലായി ആളുകള്‍ തിരയുകയായിരുന്നു. ഓക്‌സ്‌ഫോര്‍ഡിന്റെ ഡിക്ഷണറിയിലും ഫരാഗോ ആളുകള്‍ തിരഞ്ഞു. അന്നേ ദിവസം ആ വാക്കിന്റെ അര്‍ത്ഥം തേടിയെത്തിയ ആളുകളുടെ എണ്ണം കണ്ട് അമ്പരക്കുകയായിരുന്നുവെന്ന് ഓക്‌സ്‌ഫോര്‍ഡ് അധികൃതര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ഓക്‌സ്‌ഫോര്‍ഡ് ട്വീറ്റ് ചെയ്തു.സങ്കരം, സമ്മിശ്ര പദാര്‍ഥം എന്നലെല്ലാമാണ് ഫറാഗോയുടെ അര്‍ത്ഥം.

r

സുനന്ദ പുഷ്‌കര്‍ കേസില്‍ വഴിത്തിരിവായേക്കാവുന്നതെന്ന് അവകാശപ്പെടുന്ന ഫോണ്‍സംഭാഷണങ്ങളുമായാണ് കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടിവി രംഗത്തുവന്നത്. സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ശശിതരൂരിന്റെ വിശ്വസ്തനാണ് ഫോണില്‍ സംസാരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരത്ത് ഭിന്നശേഷി വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍

കൊടി കെട്ടാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല കാല്‍ വയ്യ എന്ന് പറഞ്ഞെന്നും തുടര്‍ന്ന് ഇതേചൊല്ലി യൂണിറ്റ് പ്രസിഡന്റായ അമല്‍ചന്ദ് തന്നെ മര്‍ദ്ദിച്ചുവെന്നും മുഹമ്മദ് അനസ് മാധ്യമങ്ങളോട് പറഞ്ഞു

Published

on

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദ്ദനം നേരിട്ടെന്ന പരാതിയുമായി ഭിന്നശേഷി വിദ്യാര്‍ത്ഥി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദ്ദനം നേരിട്ടത്.

എസ്എഫ്‌ഐയിലെ തന്നെ അംഗമാണ് മര്‍ദ്ദനമേറ്റ മുഹമ്മദ് അനസും. കഴിഞ്ഞ ദിവസം പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ഇവര്‍ മര്‍ദ്ദിക്കുകയായിരിന്നു എന്നും മുഹമ്മദ് അനസ് പറയുന്നു. കൊടി കെട്ടാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല കാല്‍ വയ്യ എന്ന് പറഞ്ഞെന്നും തുടര്‍ന്ന് ഇതേചൊല്ലി യൂണിറ്റ് പ്രസിഡന്റായ അമല്‍ചന്ദ് തന്നെ മര്‍ദ്ദിച്ചുവെന്നും മുഹമ്മദ് അനസ് മാധ്യമങ്ങളോട് പറഞ്ഞു.

എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ നാലുപേര്‍ക്കെതിരെ മുഹമ്മദ് അനസ് കന്റോന്‍മെന്റ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. യൂണിറ്റ് റൂമില്‍ എത്തിച്ച് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്നാണ് പരാതി. കാലിന് അസൗകര്യം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അസഭ്യം പറയുകയും വൈകല്യത്തെ കളിയാക്കുകയും ചെയ്തുവെന്നാണ് പരാതി. വൈകല്യമുള്ള കാലില്‍ ഷൂ വച്ചു ചവിട്ടി, ചോദിച്ചെത്തിയ സുഹൃത്തിനേയും ഇവര്‍ മര്‍ദ്ദിച്ചിരുന്നു. പുറത്ത് പറഞ്ഞാല്‍ വീട്ടില്‍ കയറി അടിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി.

 

 

 

 

 

Continue Reading

kerala

എ കെ ജി സെന്ററിലാണ് കുറുവാ സംഘത്തിന് സമാനമായ ആളുകള്‍: വി.ഡി സതീശന്‍

Published

on

പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിലെ നീലപ്പെട്ടി ആരോപണത്തില്‍ പോലീസിന് പരിമിതിയുണ്ടെന്നും കുറുവാസംഘത്തെ ചോദ്യംചെയ്തപോലെ ചോദ്യംചെയ്താല്‍ വിവരം കിട്ടുമെന്നുമുള്ള സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

കേരളം കൊള്ളയടിക്കുന്നവരൊക്കെ പാലക്കാട് ജില്ലാകമ്മറ്റി ഓഫീസ് കേന്ദ്രീകരിച്ചിരിക്കുകയാണ്. നാണക്കേട് കൊണ്ട് തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയിലാണ് മന്ത്രി രാജേഷും അളിയനും. അവരുടെ കുറുവാ സംഘത്തില്‍പ്പെട്ട ആളാണ് പാലക്കാട് ജില്ലാ സെക്രട്ടറി. ജില്ലാ സെക്രട്ടറിയാണ് പാലക്കാട് ജില്ലയിലെ കുറുവാ സംഘത്തിന്റെ നേതാവ്. ഇവരെക്കുറിച്ച് അറിയാവുന്നതു കൊണ്ടാണ് പാലക്കാട്ടെ ജനങ്ങള്‍ ഈ കുറുവാ സംഘത്തിന് ശക്തമായ മറുപടി നല്‍കിയത്. സി.പി.എം ജീര്‍ണതയെ നേരിടുകയാണ്. കുറുവാ സംഘത്തിന് സമാനമായ ആളുകളെ ചോദ്യം ചെയ്യണമെങ്കില്‍ എ.കെ.ജി സെന്ററിലും പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും പോകണമെന്നും സതീശന്‍ വ്യക്തമാക്കി.

ബി.ജെ.പിയില്‍ ചേര്‍ന്ന മധു മുല്ലശേരിക്ക് ഏരിയാ സെക്രട്ടറി ആയിരിക്കുമ്പോള്‍ തന്നെ ബി.ജെ.പിയുമായി ബന്ധമുണ്ടായിരുന്നെന്നാണ് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പറഞ്ഞതെന്നും അങ്ങനെയെങ്കില്‍ നിലവില്‍ എത്ര ജില്ലാ സെക്രട്ടറിമാര്‍ക്കും ഏരിയ സെക്രട്ടറിമാര്‍ക്കും ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

അഭിനയജീവിതം അവസാനിപ്പിച്ചിട്ടില്ല; പോസ്റ്റ് തെറ്റായി വായിക്കപ്പെട്ടു: വിശദീകരണവുമായി വിക്രാന്ത് മാസി

ശരിയായ സമയത്ത് സിനിമയിലേക്ക് തിരിച്ചെത്തുമെന്നും വിക്രാന്ത് വ്യക്തമാക്കി

Published

on

സിനിമാ അഭിനയം അവസാനിപ്പിക്കുന്നുവെന്നല്ല താൻ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി ട്വൽത് ഫെയിൽ നായകൻ വിക്രാന്ത് മാസി. തന്‍റെ പോസ്റ്റ് ജനങ്ങൾ തെറ്റായി വായിക്കുകയായിരുന്നുവെന്നാണ് താരത്തിന്‍റെ അവകാശവാദം. ഒരു ഇടവേള ആവശ്യമാണെന്നും കുടുംബത്തിനൊപ്പം ആരോഗ്യാകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം വേണമെന്നുമാണ് താൻ പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്നാണ് വിക്രാന്ത് മാസി പറഞ്ഞു. ശരിയായ സമയത്ത് സിനിമയിലേക്ക് തിരിച്ചെത്തുമെന്നും വിക്രാന്ത് വ്യക്തമാക്കി.

വീട്ടിലേക്ക് തിരിച്ചു പോകാൻ സമയമായി എന്ന പരാമർശത്തോടെ വിക്രാന്ത് പങ്കുവച്ച പോസ്റ്റ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനു പുറകേയാണ് താരം വിശദീകരണം നൽകിയിരിക്കുന്നത്. ട്വൽത് ഫെയിൽ, സെക്റ്റർ 36 എന്നീ ചിത്രങ്ങളിലെ പ്രകടനം വൻ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ദി സബർമതി റിപ്പോർട്ട് എന്ന പുതിയ ചിത്രവും സമാനമായി മുന്നേറുന്നതിനിടെയാണ് വിക്രാന്ത് പോസ്റ്റിട്ടത്.

”കഴിഞ്ഞ കുറച്ചു വർഷങ്ങൾ അസാധാരണമായിരുന്നു. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഓരോരുത്തരോടും നന്ദി പറയുന്നു. മുന്നോട്ട് നോക്കുമ്പോൾ ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് തിരിച്ചറിയുന്നു. 2025ൽ നമ്മൾ പരസ്പരം അവസാനമായി കാണും. ഒടുവിലത്തെ രണ്ടു ചിത്രങ്ങളും ഒരുപാട് ഓർമകളുമുണ്ട്. നന്ദി”, എന്നായിരുന്നു വിക്രാന്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2007ൽ ധൂം മച്ചാവോ ധൂം എന്ന ടെലിവിഷൻ ഷോയിലൂടെ കരിയർ ആരംഭിച്ച വിക്രാന്ത്, ബാലികാവധു, ബാബ ഐസോ വർ ഢൂണ്ടോ, ഖുബൂൽ ഹേ തുടങ്ങിയ നിരവധി ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു. ലൂട്ടേര എന്ന സിനിമയിലൂടെ 2013ലാണ് ആദ്യമായി ബിഗ് സ്ക്രീനിലെത്തുന്നത്. ഫോറൻസിക് എന്ന മലയാളം സിനിമയുടെ റീമേക്കിലും മിർസാപുർ പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവച്ചു.

Continue Reading

Trending