യുപിയിലെ റോഡുകളുടെ ശോചനിയസ്ഥ തുറന്ന് കാട്ടുന്ന യുവാവിന്റെ വീഡിയോ സാമൂഹ്യ മാധമങ്ങളില്‍ വൈറലാവുന്നു.യുപിയിലെ പിലഭത്ത് ജില്ലയില്‍ 3.8 കോടി രൂപ ചിലവില്‍ പുതുതായി നിര്‍മ്മിച്ച റോഡാണ് വീഡിയോയില്‍ ഉള്ളത്.പ്രധാനമന്ത്രി സടക് യോജനയുടെ ഭാഗമായി നിര്‍മിച്ച ഏഴ് കിലോമീറ്റര്‍ നീളമുള്ള റോഡ് പുരന്‍പൂരിനെ യുപിയിലെ ഭഗവന്തപൂര്‍ ഗ്രാമവുമായി ബന്ധിപ്പിക്കുന്നതാണ്.
पीलीभीत में 3.81 करोड़ रुपये से बनी नई सड़क, शख्स ने हाथों से उखाड़ कर दिखाई क्वालिटी#Pilibhit #UttarPradesh #BrokenRoads pic.twitter.com/lhkMZMJDCX
— Zee News (@ZeeNews) November 13, 2022
സംഭവത്തെക്കുറിച്ചുള്ള വീഡിയോയില്‍ യുവാവ് വെറും കയ്യ് കൊണ്ടാണ് ടാറിട്ട റോഡ് വലിച്ച് കീറുന്നത്.വളരെ എളുപ്പത്തിലാണ് ഇയാള്‍ ഈ പ്രവര്‍ത്തി ചെയ്യുന്നതെന്നും വീഡിയോയില്‍ വ്യക്തമാണ്.ഇത്രയും പണം മുടക്കി ഇത്രയും നിലവാരമില്ലാതെ പണി നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഇയാള്‍ പറയുന്നു.
റോഡ് നിര്‍മാണത്തിന് ഇത്രയും ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ ഉപയോഗിച്ചതിന് പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.