കോട്ടയം: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം മലകയറാന്‍ കഴിയാതെ മടങ്ങിയ പശ്ചാത്തലത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം. വനിതാ മതിലിന് പകരം നിലക്കല്‍ മുതല്‍ സന്നിധാനം വരെയാണ് മതില്‍ കെട്ടേണ്ടിയിരുന്നതെന്ന് ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 600 കിലോ മീറ്റര്‍ മതില്‍ കെട്ടുന്നതിന് പകരം നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള 20 കിലോ മീറ്ററില്‍ രണ്ട് വരിയായി മതില്‍ കെട്ടി അതിന്റെ നടുവിലൂടെ മനിതിക്കാരെ കടത്തിവിട്ടിരുന്നെങ്കില്‍ മൂന്ന് മാസമായി കേരളം കണ്ട് ബോറടിച്ചുകൊണ്ടിരിക്കുന്ന ഈ കപടനാടകങ്ങള്‍ക്ക് ഒരു തീരുമാനമായേനെ-ബല്‍റാം പോസ്റ്റില്‍ പറയുന്നു.

ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തിന് സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.