തിരുവനന്തപുരം: കോവിഡ് മൂലം അടച്ചിട്ടിരുന്ന സംസ്ഥാനത്തെ കോളേജുകൾ തുറക്കാൻ തീരുമാനമായി. സംസ്ഥാനത്തെ പ്രഫഷണൽ കോളേജുകൾ അടക്കം എല്ലാ കലാലയങ്ങളും ഒക്ടോബർ നാലിന് തുറക്കും. നിബന്ധനകാൾക്ക് വിധേയമായി ആയിരിക്കും കോളേജുകൾ തുറക്കുക.

അവസാന വർഷത്തെ ബിരുദ ബിരുദാനന്തരസെമസ്റ്റർ ക്ലാസുകളാണ് നാലിന് ആരംഭിക്കുന്നത്. പിജി ക്ലാസ്സുകളിൽ മുഴുവൻ വിദ്യാർത്ഥികളെയും ഡിഗ്രി ക്ലാസ്സുകളിൽ 50 ശതമാനം വിദ്യാർത്ഥികളുടെ രണ്ട് ബാച്ച് ആയിട്ടുമാണ് ക്ലാസുകൾ നടക്കുക.