തൃശ്ശൂര്‍: കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതിയമ്മ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ഇന്ന് രാവിലെയോടെയാണ് അന്ത്യം.
വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്റെയും താറ്റാട്ട് ലക്ഷമിക്കുട്ടിയമ്മയുടെയും മകളായ ഭാനുമതി അമ്മയെ 1956ലാണ് വൈലോപ്പിള്ളി ജീവിതസഖിയാക്കിയത്. ഡോ.ശ്രീകുമാര്‍, ഡോ.വിജയകുമാര്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.