ജയ്പൂര്‍: യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് വീഡിയോയില്‍ പകര്‍ത്തി ഭര്‍ത്താവ്. ഇതിന്റെ വീഡിയോ യുവതിയുടെ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കുകയും ചെയ്തു. രാജസ്ഥാനിലെ ജുഞ്ജുനു ജില്ലയിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ്, അച്ഛന്‍, അമ്മ, സഹോദരന്‍, അമ്മായി, അമ്മാവന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ഐപിസി 498 എ (സത്രീധനം) ഐപിസി 306 (ആത്മഹത്യാ പ്രേരണ) തുടങ്ങി വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

നവംബര്‍ 20നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി നവംബര്‍ 22ന് ജയ്പൂരിലെ ആശുപത്രിയില്‍ വച്ച് മരിച്ചു. പോസ്റ്റ്മോര്‍ട്ടും നടപടികള്‍ക്ക് ശേഷം മൃതദേഹം യുവതിയുടെ ബന്ധുക്കള്‍ക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു.