തിരുവനന്തപുരം: അഭിനയത്തില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി സൂപ്പര്‍ താരം മോഹന്‍ലാല്‍. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മനോരമന്യൂസിന്റെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം എം.ടിയുടെ തിരക്കഥയില്‍ താന്‍ ഭീമനായി അവതരിപ്പിക്കുന്ന രണ്ടാമൂഴം ഉടന്‍ യാഥര്‍ത്ഥ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ തിരക്കഥ ലഭിച്ചു, ആഗോളതലത്തില്‍ ഒരുക്കാനാണ് പദ്ധതി, ഏകദേശം 600 കോടിക്ക് മുകളിലാണ് ബജറ്റ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാദമായ നോട്ട് നിരോധന പരാമര്‍ശത്തില്‍ തിരുത്താന്‍ തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.