ഹമീര്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയില്‍ യമുനാ നദിയിലൂടെ ശവശരീരങ്ങള്‍ ഒഴുകുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണിതെന്നാണ്് ഗ്രാമവാസികള്‍ പറയുന്നത്. ഹമീര്‍പൂര്‍ ജില്ലയില്‍ കോവിഡ് മരണങ്ങള്‍ കൂടുതലാണെന്നും ശ്മശാനങ്ങള്‍ നിറഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ നദിയിലൊഴുക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട് പ്രകാരം ഗ്രാമങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം യമുനാ നദിയില്‍ ഒഴുക്കുന്നതായി പ്രദേശ വാസികള്‍ പറയുന്നുണ്ട്.

‘യമുനാ നദി ഹമിര്‍പൂരിനും കാണ്‍പൂരിനും ഇടയിലുള്ള ഒരു അതിര്‍ത്തിയിലൂടെ ഒഴുകുന്നു. പ്രദേശവാസികള്‍ നദിയെ പവിത്രമായി കാണുന്നു. മരിച്ച ഗ്രാമീണരുടെ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കുന്ന പഴയ ആചാരമുണ്ട്,’ ഹമിര്‍പൂര്‍ എഎസ്പി അനൂപ് കുമാര്‍ സിംഗ് പറഞ്ഞു. ഒപ്പം കോവിഡ് ഭയം മൂലവും മൃതദേഹം ആളുകള്‍ പുഴയിലൊഴുക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു.

ജില്ലയിലെ ഒരു ഗ്രാമത്തില്‍ യമുനാ നദിയോട് ചേര്‍ന്നുള്ള വയലുകളിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്. ഗ്രാമമേഖലകളില്‍ കോവിഡ് മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടോ എന്നതില്‍ ജില്ലാ അധികൃതര്‍ക്കോ സംസ്ഥാന സര്‍ക്കാരിനോ വ്യക്തമായ കണക്കില്ല.

‘കോവിഡ് സമയത്ത് നദിയില്‍ മൃതദേഹങ്ങള്‍ കൂട്ടമായി വരികയാണ്. വലിയ തോതില്‍ മരണങ്ങള്‍ നടക്കുന്നതിന്റെ സൂചനയാണിത്,’ ഹമിര്‍പൂര്‍ എഎസ്പി അനൂപ് കുമാര്‍ സിംഗ്