india

യു.പിയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി യോഗി ആദിത്യനാഥ്

By webdesk11

April 16, 2023

കൊലപാതക പരമ്പരക്ക് പിന്നാലെ യുപിയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസ് അതീവ ജാഗ്രത പാലിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രിയാണ് ഉമേഷ് പാല്‍ വധക്കേസ് പ്രതിയും സമാജ്‌വാദി പാര്‍ട്ടിയും മുന്‍ എംപിയുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും ആക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് യുപിയില്‍ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 17 പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.