Connect with us

kerala

യോഗി ആദിത്യനാഥിന്റെ പ്രസ്താവന പരിഹാസ്യമാണ്:  പികെ കുഞ്ഞാലിക്കുട്ടി

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നേട്ടം കൈവരിച്ചിരുന്നെന്നും കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക മറ്റുപല സംസ്ഥാനങ്ങളും ഏറ്റെടുത്തു എന്നത് കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

യുപി കേരളമാകാതിരിക്കാന്‍ ബിജെപിക്ക് വോട്ട് നല്‍കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന പരിഹാസ്യമാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ലോകത്തിന്റെ മുമ്പില്‍ പല സന്ദര്‍ഭങ്ങളിലും നമ്മുടെ രാജ്യം തലകുനിക്കേണ്ടി വന്നത് ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു എന്നത് ബി.ജെ.പി മറന്ന് പോവരുതെന്ന് പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വര സംസ്‌കാരത്തെ തകര്‍ക്കുകയും ചെയ്ത ഇവര്‍ക്ക് കേരളത്തെ കുറിച്ച് സംസാരിക്കാന്‍ പോലും അര്‍ഹതയില്ല.

ക്രമ സമാധാന പാലനത്തിലും, സൗഹൃദ ജീവിത പശ്ചാത്തലത്തിലും കേരളം കൈവരിച്ച നേട്ടം അഭിമാനകരമാണ്. ഇന്ത്യയിലെ പല പ്രദേശങ്ങളിലും മതത്തിന്റെയും, ജാതിയുടെയും പേര് പറഞ്ഞ് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ കേരളം അതില്‍നിന്നും ഭിന്നമായി മനുഷ്യരുടെ ജീവിതത്തിന് വിലയും അഭിമാനവും നില നിര്‍ത്തുന്ന പ്രദേശമായി നിലകൊണ്ടത് നമ്മള്‍ പുലര്‍ത്തിയ ഉന്നതമായ ജീവിത മൂല്യങ്ങള്‍ കൊണ്ട് കൂടിയായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇത്തരം നേട്ടങ്ങളിലേക്ക് യുപിക്ക് എത്തി നോക്കണമെങ്കില്‍ തന്നെ ചുരുങ്ങിയത് 25 വര്‍ഷം ഇനിയുമെടുക്കുമെന്നും പറഞ്ഞു.

സാംസ്‌കാരികവും, സാമ്പത്തികവും, സാമൂഹികവുമായ മേഖലകളില്‍ കേരളം ഇന്ത്യക്ക് തന്നെ മാതൃകയാണെന്നും നമ്മുടെ പൂര്‍വ്വികരായ നവോത്ഥാന നായകന്മാരുടെ പ്രവര്‍ത്തനം തൊട്ട് ഐക്യകേരളം രൂപപ്പെട്ടതിന് ശേഷം മാറി മാറി വന്ന ജനാധിപത്യ സര്‍ക്കാറുകളുടെ പ്രവര്‍ത്തനങ്ങള്‍ വരെ ഇതിന് കാരണമായിട്ടുണ്ടന്നും കുഞ്ഞാലിക്കുട്ടി ഓര്‍മപ്പെടുത്തി.  പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നേട്ടം കൈവരിച്ചിരുന്നെന്നും കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക മറ്റുപല സംസ്ഥാനങ്ങളും ഏറ്റെടുത്തു എന്നത് കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.  സാക്ഷരതയിലും ഐ.ടി സാക്ഷരതയിലും കേരളത്തിന് ഇന്ത്യയുടെ മുന്നില്‍ നടക്കാന്‍ സാധ്യമായിട്ടുണ്ടെന്നും മോഡി സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ സ്വപ്നം കാണുന്നതിന് മുമ്പ് തന്നെ ഈ ആശയം കേരളം പ്രവര്‍ത്തി പഥത്തില്‍ ഇത് കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

യുപി കേരളമാകാതിരിക്കാന്‍ ബിജെപിക്ക് വോട്ട് നല്‍കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന പരിഹാസ്യമാണ്. ലോകത്തിന്റെ മുമ്പില്‍ പല സന്ദര്‍ഭങ്ങളിലും നമ്മുടെ രാജ്യം തലകുനിക്കേണ്ടി വന്നത് ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു എന്നത് ബി.ജെ.പി മറന്ന് പോവരുത്. ഇന്ത്യയെന്ന ഏകകത്തിന് ഒരു വിലയും കല്‍പ്പിക്കാതെ തന്നിഷ്ട്ടങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുകയും രാജ്യത്തിന്റെ ബഹുസ്വര സംസ്‌കാരത്തെ തകര്‍ക്കുകയും ചെയ്ത ഇവര്‍ക്ക് കേരളത്തെ കുറിച്ച് സംസാരിക്കാന്‍ പോലും അര്‍ഹതയില്ല. പതിറ്റാണ്ടുകളായി നമ്മള്‍ കാത്തുസൂക്ഷിച്ച മൂല്യങ്ങള്‍ നമുക്ക് കൈമോശം വന്ന് പോയാല്‍ യുപി യില്‍ സംഭവിക്കുന്നതുപോലുള്ള അനിഷ്ടകരമായ പലതും നമ്മുടെ സാംസ്‌കാരിക കേരളത്തിലും സംഭവിക്കും. അതില്ലാതിരിക്കാനാണ് നമ്മള്‍ ജാഗ്രത കാണിക്കേണ്ടത്.
ക്രമ സമാധാന പാലനത്തിലും, സൗഹൃദ ജീവിത പശ്ചാത്തലത്തിലും കേരളം കൈവരിച്ച നേട്ടം അഭിമാനകരമാണ്. ഇന്ത്യയിലെ പല പ്രദേശങ്ങളിലും മതത്തിന്റെയും, ജാതിയുടെയും പേര് പറഞ്ഞ് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ കേരളം അതില്‍നിന്നും ഭിന്നമായി മനുഷ്യരുടെ ജീവിതത്തിന് വിലയും അഭിമാനവും നില നിര്‍ത്തുന്ന പ്രദേശമായി നിലകൊണ്ടത് നമ്മള്‍ പുലര്‍ത്തിയ ഉന്നതമായ ജീവിത മൂല്യങ്ങള്‍ കൊണ്ട് കൂടിയായിരുന്നു. ഇത്തരം നേട്ടങ്ങളിലേക്ക് യുപിക്ക് എത്തി നോക്കണമെങ്കില്‍ തന്നെ ചുരുങ്ങിയത് 25 വര്‍ഷം ഇനിയുമെടുക്കും.

സാംസ്‌കാരികവും, സാമ്പത്തികവും, സാമൂഹികവുമായ മേഖലകളില്‍ കേരളം ഇന്ത്യക്ക് തന്നെ മാതൃകയാണ്. കേരളത്തിന്റെ ഈ സ്ഥിതിവിശേഷത്തിന് പലതരത്തിലുമുള്ള കാരണങ്ങളുണ്ട്. നമ്മുടെ പൂര്‍വ്വികരായ നവോത്ഥാന നായകന്മാരുടെ പ്രവര്‍ത്തനം തൊട്ട് ഐക്യകേരളം രൂപപ്പെട്ടതിന് ശേഷം മാറി മാറി വന്ന ജനാധിപത്യ സര്‍ക്കാറുകളുടെ പ്രവര്‍ത്തനങ്ങള്‍ വരെ ഇതിന് കാരണമായിട്ടുണ്ട്.
കേരളത്തിന്റെ ആരോഗ്യ പരിരക്ഷ വളരെ സവിശേഷമാണ്. ഐക്യ കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടുള്ള സര്‍ക്കാറുകളെല്ലാം ആ മേഖലയില്‍ വലിയ ജാഗ്രത കാണിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് എല്ലാ ജില്ലകളിലും ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് എന്നത് ഇന്ത്യയിലെ തന്നെ വിപ്ലവകരമായ ഒരു പ്രവര്‍ത്തനമായിരുന്നു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നേട്ടം കൈവരിച്ചിരുന്നു. നമ്മുടെ വലിയ സമ്പത്തായ പ്രവാസികള്‍ മുഖേന വിദേശ നാണ്യം നേടുന്നതില്‍ നമ്മളെന്നും മുന്‍പന്തിയില്‍ തന്നെയായിരുന്നു. ഈ പശ്ചാത്തലത്തിലേക്ക് GIM, Emerging Kerala പോലുള്ള നൂതന ആശയങ്ങള്‍ വന്നതിലൂടെ വ്യാവസായിക മേഖലയില്‍ കേരളം വലിയ കുതിച്ചു ചാട്ടമാണ് നടത്തിയത്.

കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക മറ്റുപല സംസ്ഥാനങ്ങളും ഏറ്റെടുത്തു എന്നത് കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നമ്മള്‍ കൈവരിച്ച നേട്ടം അത്ഭുതകരമായിരുന്നു. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ നയമാണ് നമ്മള്‍ വെച്ച് പുലര്‍ത്തിയത്. എല്ലാ സമൂഹങ്ങളെയും മുഖ്യധാരയിലേക്ക് ഒരുമിച്ച് കൊണ്ടുവരിക എന്ന ചരിത്ര ദൗത്യമാണ് നാം ഇതിലൂടെ നിര്‍വ്വഹിച്ചത്. പിന്നാക്ക പ്രദേശങ്ങളിലേക്ക് സര്‍വകലാശാലകള്‍ അനുവദിച്ചുകൊണ്ട് അതിന്റെ പ്രായോഗികവല്‍ക്കരണമാണ് യൂഡിഎഫ് ഭരണ കാലങ്ങളില്‍ കേരളം ദര്‍ശിച്ചത്.

സാക്ഷരതയിലും ഐ.ടി സാക്ഷരതയിലും കേരളത്തിന് ഇന്ത്യയുടെ മുന്നില്‍ നടക്കാന്‍ സാധ്യമായിട്ടുണ്ട്. രണ്ടായിരമാണ്ടിന്റെ തുടക്കത്തില്‍ IT വകുപ്പ് കൈകാര്യം ചെയ്ത സമയത്താണ് ലോകത്തിന് തന്നെ മാതൃകയായ അക്ഷയ പദ്ധതിക്ക് തുടക്കമായത്. ഒരു വീട്ടില്‍ ഒരാള്‍ക്ക് IT സാക്ഷരത നല്‍കുക എന്ന പദ്ധതി ലോകശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. അതിന്റെ രണ്ടാം ഘട്ടമായിരുന്നു 2010-16 കാലത്തെ UDF ഭരണത്തില്‍ നടപ്പാക്കിയ ഡിജിറ്റല്‍ സ്‌റ്റേറ്റ് പദ്ധതി. മോഡി സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ സ്വപ്നം കാണുന്നതിന് മുമ്പ് തന്നെ ഈ ആശയം കേരളം പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവന്നിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹി ലോക്‌സഭ പ്രചരണം; കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

കെപിസിസി ഭാരവാഹികള്‍, പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം.

Published

on

കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഡല്‍ഹിയിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസി ഭാരവാഹികള്‍, പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം.

മേയ് 17നും 18നുമായി സംഘം ഡല്‍ഹിയിലെത്തും. ഏഴ് ലോക്‌സഭ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആംആദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് മൂന്നിടത്ത് മത്സരിക്കുന്നത്.മലയാളികള്‍ ധാരാളമുള്ള സ്ഥലമാണ് ഡല്‍ഹി. മേയ് 25ന് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യകുമാര്‍, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ ഉദിത് രാജ്, ചാന്ദ്‌നി ചൗക്കില്‍ ജയ്പ്രകാശ് അഗര്‍വാള്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍. പ്രമുഖ നേതാക്കളോടൊപ്പമുള്ള റോഡ് ഷോ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിലും കേരള നേതാക്കള്‍ പങ്കെടുക്കും. ഇതിന് പുറമെ ഗൃഹസന്ദര്‍ശനം നടത്തി പരമാവധി മലയാളി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കും.

കൂടാതെ കുടുംബസംഗമം ഉള്‍പ്പെടെ വിളിച്ച് ചേര്‍ത്ത് ഇന്ത്യാ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെത്തിയ കേരള സംഘം 23 വരെ പ്രചരണത്തിലുണ്ടാകും. തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങും.

Continue Reading

Culture

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്.

Published

on

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്. അഞ്ചു കോടിയില്‍ അധികം രൂപയുടെ അരവണയാണ് നശിപ്പിക്കേണ്ടത്. അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജന്‍സികളില്‍ നിന്ന് താല്പര്യപത്ര ക്ഷണിച്ചിരിക്കുന്നത്.

വന്യമൃഗങ്ങള്‍ ഉള്ളതിനാല്‍ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ നശിപ്പിക്കണം. അരവണ ടിന്നുകളില്‍ അയ്യപ്പന്റെ ചിത്രം ഉള്ളതിനാല്‍ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയില്‍ നശിപ്പിക്കണം എന്നും ടെന്‍ഡര്‍ നോട്ടീസില്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്.

ആകെ 6,65,127 ടിന്നുകളുണ്ട്. 21-ാം തീയതി വൈകുന്നേരം വരെയാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള തീയതി. കരാര്‍ ലഭിച്ചാല്‍ 45 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. ശാസ്ത്രീയ വൈദഗ്ദ്യമുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചത്. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

Continue Reading

kerala

കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ഏങ്ങണ്ടിയൂര്‍ നാഷ്ണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

Published

on

തൃശ്ശൂര്‍: തളിക്കുളത്ത് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു.തളിക്കുളം സ്വദേശി അനന്ദു കൃഷ്ണന്‍ ആണ് മരിച്ചത്.തളിക്കുളം ബ്ലോക്ക് മുന്‍ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെ മകനാണ് അനന്ദു.ഏങ്ങണ്ടിയൂര്‍ നാഷ്ണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

വ്യാഴാഴ്ച വൈകീട്ട് വീടിന് മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് കടന്നലിന്റെ ആക്രമണമുണ്ടായത്.കുത്തേറ്റ് അലര്‍ജിയുണ്ടായതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

Continue Reading

Trending